രക്ഷകനായി പൂച്ചസാർ! തിരുവനന്തപുരത്തെ വീട്ടിൽ കണ്ടത് രണ്ട് ഉഗ്രവിഷമുള്ള പാമ്പുകളെ, വീഡിയോ

തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തിയിലുള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. ഒരാഴ്‌ച മുൻപ് ഈ വീട്ടിൽ ഒരു പാമ്പിനെ കണ്ടിരുന്നു. ഇന്ന് വീട്ടുടമയുടെ മകൾ അടുക്കളയിൽ കയറിയപ്പോൾ ഒരു മൂർഖൻ പാമ്പിനെ കണ്ടു. കുട്ടി ഭയന്നുപോയി, അപ്രതീക്ഷിതമായി പാമ്പിനെ കണ്ടാൽ ആരായാലും ഒന്ന് പേടിക്കും. അടുക്കളയിൽ കയറിയ പാമ്പിനെ വീട്ടിലെ പൂച്ച തടഞ്ഞുനിർത്തി.
ഇതിനിടയിൽ അടുക്കളയുടെ വാതിൽ അടച്ച വീട്ടുകാർ വാവാ സുരേഷിനെ വിളിച്ചു. സ്ഥലത്തെത്തിയ വാവാ സുരേഷ് തെരച്ചിൽ തുടങ്ങി. കിട്ടിയത് ഒന്നല്ല, രണ്ട് മൂർഖൻ പാമ്പുകളെ! വാവയെ കൊത്താനായി പലതവണ മൂർഖൻ പാമ്പുകൾ ശ്രമിച്ചു. കാണുക രണ്ട് മൂർഖൻ പാമ്പുകളെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
വീട്ടിലെ പൂച്ച, അടുക്കളയിൽ കണ്ട മൂർഖൻ പാമ്പുകൾ
English Summary
Vava Suresh responded to a call from Chempazhanthi, Thiruvananthapuram, where a homeowner’s daughter discovered a cobra in their kitchen. Arriving at the scene, Suresh successfully located and captured two cobras, which aggressively attempted to strike him during the operation.
RELATED TOPICS: SNAKE MASTER, VAVA SURESH, VAVA SURESH VIRAL VIDEO, KAUMUDY TV SNAKE MASTER LATEST EPISODE, SNAKE MASTER VIRAL EPISODE
Read News ⏭️


