NEWS

‘ജീപ്പിലേക്ക് എറിഞ്ഞു, മുഖം ഇടിച്ചുവീണു’; മുഖ്യമന്ത്രിയെ കാണാൻ എത്തിയപ്പോൾ പൊലീസ് മർദിച്ചെന്ന് വയോധിക


വർക്കല (തിരുവനന്തപുരം) ∙ സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ പരാതി നൽകാനെത്തിയ തന്നെ അവിടെ പൊലീസുകാർ മർദിച്ചെന്നു കാട്ടി ഇടവ കൽക്കൂട്ടംവിള സ്വദേശിനിയായ വയോധിക ശാരദ വർക്കല പൊലീസിൽ പരാതി നൽകി. കേസെടുത്തിട്ടില്ല. പരാതി അടിസ്ഥാന രഹിതമാണെന്നാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് അറിയിച്ചത്. അയൽവാസി കടമായി വാങ്ങിയ 2.5 ലക്ഷം രൂപ തിരികെ നൽകിയില്ലെന്ന പരാതി മുഖ്യമന്ത്രിയെ നേരിൽ അറിയിക്കാൻ ഒരാഴ്ച മുൻപ് എത്തിയതാണ് ശാരദ. ഇതു സംബന്ധിച്ച് അയിരൂർ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസ് കോടതി പരിഗണനയിലാണ്. ആദ്യ സന്ദർശനത്തിൽ പരാതി സ്വീകരിച്ച മുഖ്യമന്ത്രി 2 ദിവസം കഴിഞ്ഞ് വീണ്ടും വരാൻ നിർദേശിച്ചെന്നും വീണ്ടും എത്തിയപ്പോൾ പൊലീസ് അകത്തേക്ക് കടത്തി വിട്ടില്ലെന്നുമാണ് ആരോപണം. 


Fashion ⏭️

Back to top button