CINEMA

നിതീഷ് സഹദേവ് ചിത്രം ഇന്ന് ആരംഭിക്കും, മമ്മൂട്ടിയോടൊപ്പം ജീൻ പോൾ ലാൽ


മമ്മൂട്ടി, ജീൻ പോൾ ലാൽ

മമ്മൂട്ടി നായകനായി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇന്ന് കാരക്കുടയിൽ ചിത്രീകരണം ആരംഭിക്കും. മഞ്ഞുമ്മൽ ബോയ്സിലും ബാലനിലും ശ്രദ്ധേയ വേഷങ്ങളവതരിപ്പിച്ച സംവിധായകനും നടനുമായ ജീൻ പോൾ ലാൽ ഇതാദ്യമായി മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നു. ചിത്രത്തിൽ നിർണായക വേഷം ആണ് ജീൻപോൾ ലാൽ അവതരിപ്പിക്കുന്നത്. സിദ്ധാർത്ഥ് ഭരതനാണ് മറ്റൊരു പ്രധാന താരം.നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.50 ദിവസത്തെ ചിത്രീകരണം ആണ് കാരക്കുടിയിൽ.തുടർന്ന് എറണാകുളത്തേക്ക് ഷിഫ്ട് ചെയ്യും.

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിന് സംവിധായകൻ നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്നാണ് രചന നിർവഹിക്കുന്നത്. കാമറ – ജിംഷി ഖാലിദ്, സംഗീതം – വിഷ്ണു വിജയ്, പ്രൊഡക്ഷൻ കൺട്രോളർ – അരോമ മോഹൻ .ധനുഷിനോടൊപ്പമഭിനയിക്കുന്ന തമിഴ് ചിത്രമായ ഓം പൂർത്തിയാക്കിയ ശേഷം മമ്മൂട്ടി ആഗസ്റ്റ് ആദ്യവാരം മുതൽ ചിത്രത്തിലഭിനയിച്ച് തുടങ്ങും.നിതീഷ് സഹദേവ് ചിത്രത്തിന് 100 ദിവസത്തെ ചിത്രീകരണം ആണ് പ്ളാൻ ചെയ്യുന്നത്. തുടർന്ന് മട്ടാഞ്ചേരി മാഫിയ ആണ് മമ്മൂട്ടിയെ കാത്തിരിക്കുന്നത്.

ഉണ്ട എന്ന ചിത്രത്തിനുശേഷം മമ്മൂട്ടിയും സംവിധായകൻ ഖാലിദ് റഹ്മാനും ഒരുമിക്കുന്ന ചിത്രത്തിൽ നസ്ലിൻ, ആസിഫ് അലി, ലുക് മാൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ആസിഫ് അലി പ്രതിനായകനായാണ് എത്തുന്നത്. പ്ലാ​ൻ​ ​ബി​ ​മോ​ഷ​ൻ​ ​പി​ക്‌​ചേ​ഴ്സി​ന്റെ​യും​ ​യൂ​ണി​വേ​ഴ്സ​ൽ​ ​സി​നി​മാ​സി​ന്റെ​യും​ ​ബാ​ന​റി​ൽ​ ​ഖാ​ലി​ദ് ​റ​ഹ്മാ​നും​ ​ബി.​ ​രാ​കേ​ഷും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം​.​ ​ ​നി​യോ​ഗ് ​കൃ​ഷ്ണ,​ ​സു​ഹാ​സ്,​ ​ഷ​റ​ഫ് ,​ ​ത​സ്രീ​ഖ് ​അ​ബ്ദു​ൾ​ ​സ​ലാം​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​തി​ര​ക്ക​ഥ,​ ​ജിം​ഷി​ ​ഖാ​ലി​ദ് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​സം​ഗീ​തം​ ​റെ​ക്സ് ​വി​ജ​യ​ൻ,​ ​സൗ​ണ്ട് ​ഡി​സൈ​ൻ​ ​വി​ഷ്ണു​ ​ഗോ​വി​ന്ദ്, എഡിറ്റിംഗ് നൗഫൽ അബ്ദുള്ള. ​​


Business ⏭️

Back to top button