NEWS

അതിവേഗ തിരച്ചിൽ: പരിഭ്രാന്തയായി കരഞ്ഞ് ആറു വയസ്സുകാരി, ദുബായ് പൊലീസിന്റെ ‘മിന്നൽ നീക്കം’, ആശ്വാസം


ദുബായ്∙ കുടുംബത്തോടൊപ്പം സഞ്ചരിക്കുന്നതിനിടെ വഴിതെറ്റി കാണാതായ ആറുവയസ്സുകാരിയെ അരമണിക്കൂറിനകം കണ്ടെത്തി മാതാപിതാക്കളുടെ അടുത്തെത്തിച്ച് ദുബായ് പൊലീസ്. ഫ്രിജ് അൽ മുറാർ പ്രദേശത്തുനിന്നാണ് കുട്ടിയെ കാണാതായ വിവരം പിതാവ് പൊലീസിനെ അറിയിച്ചത്. നായിഫ് പൊലീസ് സ്റ്റേഷൻ പരിധിയിലെ തെരുവിൽനിന്നു പരിഭ്രാന്തയായി കരയുന്ന നിലയിലാണ് പെൺകുട്ടിയെ പൊലീസ് സംഘം കണ്ടെത്തിയത്.പൊലീസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽനിന്ന് കുട്ടി കാണാതായെന്ന റിപ്പോർട്ട് ലഭിച്ച ഉടൻതന്നെ തിരച്ചിലിനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നെന്നു നായിഫ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഒമർ മൂസ ആശൂർ പറഞ്ഞു. കുട്ടിയുടെ ചിത്രം പ്രദേശത്തു പട്രോളിങ് നടത്തുന്ന സംഘങ്ങൾക്കും അന്വേഷണ വിഭാഗത്തിനും ഉടനടി കൈമാറിയാണ് അതിവേഗത്തിൽ തിരച്ചിൽ പൂർത്തിയാക്കിയത്.


Fashion ⏭️

Back to top button