NEWS

തമിഴ്നാട്ടിൽ കുടുംബവഴക്കിനു പിന്നാലെ ഇരട്ടക്കൊലപാതകം; ഭാര്യയെയും മാതാവിനെയും വെട്ടിക്കൊലപ്പെടുത്തി


ചെന്നൈ ∙ തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് കുടുംബവഴക്കിനെ തുടർന്ന് ഇരട്ടക്കൊലപാതകം. രാമനാഥപുരം പട്ടണംകാത്താൻ പഞ്ചായത്തിലെ വൈഗൈ നഗർ സ്വദേശിയായ ചെല്ലമുത്തു (31) ആണ് ഭാര്യ ശർമിള (28), ഭാര്യമാതാവ് പത്മാവതി (58) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്. ക്രൂരമായ കൊലപാതകത്തിനു ശേഷം പ്രതി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങി.‍ദുബായിൽ ജോലി ചെയ്തിരുന്ന ചെല്ലമുത്തു അടുത്തിടെയാണ് നാട്ടിൽ തിരിച്ചെത്തിയത്. അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഭാര്യ ശർമിളയും ഇയാളും തമ്മിൽ അകന്നു കഴിയുകയായിരുന്നു. ഇവർക്ക് രണ്ട് പെൺകുട്ടികളുണ്ട്. ഇന്ന് രാവിലെ ദമ്പതികൾ തമ്മിൽ വീണ്ടും രൂക്ഷമായ തർക്കമുണ്ടാകുകയും, ഇതിൽ പ്രകോപിതനായ ചെല്ലമുത്തു കയ്യിലിരുന്ന അരിവാൾ ഉപയോഗിച്ച് ഭാര്യയേയും ഭാര്യ മാതാവിനെയും വെട്ടിവീഴ്ത്തുകയുമായിരുന്നു. 


Fashion ⏭️

Back to top button