‘മൂന്നുകൊല്ലം സംഘിയെന്ന് വിളിച്ചിട്ടും ബിജെപിയിൽ ചേർന്നില്ല, അഖിൽ മാരാർ നിലപാട് മാറ്റിയോ എന്ന് ചിന്തിച്ചാൽ മനസിലാകും’

അഖിൽ മാരാർ (photo:facebook.com/Akhil Marar)
കൊച്ചി: ഏത് വിഷയത്തിലും താൻ സത്യത്തോട് ചേർന്ന് മാത്രമേ സംസാരിക്കുകയുള്ളുവെന്ന് സംവിധായകനും ബിഗ് ബോസ് മുൻ താരവുമായ അഖിൽ മാരാർ. തന്റെ നിലപാടിനെ ചോദ്യംചെയ്യുന്നവർക്ക് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ മറുപടി നൽകുകയായിരുന്നു അദ്ദേഹം. രാഷ്‌ട്രപിതാവിന്റെ വാചകങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു പോസ്റ്റ്.
‘മൂന്നുകൊല്ലം സംഘി എന്ന് വിളിച്ചിട്ടും ബിജെപിയിൽ ചേരാത്തതും സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ചതും എന്തിനാണെന്ന് ചിന്തിച്ചാൽ അഖിൽ മാരാർ നിലപാട് മാറ്റിയോ ഇല്ലയോ എന്ന് മനസിലാകും. ജനങ്ങൾക്കുവേണ്ടി സംസാരിക്കാൻ ആഗ്രഹിച്ചതിനാലാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. അല്ലാതെ വർഗീയത പ്രചരിപ്പിക്കാൻ ആയിരുന്നില്ല. മറ്റുള്ളവർ എന്നെക്കുറിച്ച് എന്ത് പറയുന്നു എന്നത് എന്റെ വിഷയമേയല്ല. എനിക്ക് ശരിയെന്ന് തോന്നുന്നത് ഞാൻ ചെയ്യും. എന്നെ ചതിച്ച ഒരുത്തന്റെയും കൂടെ അഡ്‌ജസ്റ്റ് ചെയ്‌ത് ഞാൻ നിക്കില്ല. എന്റെ പ്രവർത്തി മറ്റൊരാളെ വേദനിപ്പിക്കുമ്പോൾ മാത്രമേ ഞാൻ മാപ്പ് പറയൂ. സത്യം എന്റെ ഭാഗത്ത് തെളിഞ്ഞ് നിൽക്കുമ്പോൾ പ്രകൃതി എന്നെയിങ്ങനെ ചേർത്തുപിടിക്കും’- അഖിൽ മാരാർ കുറിച്ചു.
അഖിൽ മാരാറുടെ ഫേസ്‌ബുക്ക് പോസ്റ്റ്
English Summary
Director and former Bigg Boss contestant Akhil Marar clarified his stance in a Facebook post, asserting he always speaks the truth. He stated that despite being labeled a “Sanghi,” he contested independently to advocate for people, not to spread communalism. Marar emphasized doing what he believes is right and not compromising with those who betrayed him.
RELATED TOPICS: AKHIL MARAR FACEBOOK POST, AKHIL MARAR BIGBOSS, AKHIL MARAR ELECTION, AKHIL MARAR PARTY
Read News ⏭️


