NEWS

‘പുരുഷന്മാരെ വെറുക്കുന്നു’; കേതൻ വധക്കേസിനെ ന്യായീകരിച്ച ഡോക്ടർക്ക് സസ്പെൻഷൻ


ഭോപ്പാൽ∙ ഡോ. മുസ്കാൻ സോണിയെ ഓൾ ഇന്ത്യ ഡെന്റൽ സ്റ്റുഡൻസ് ആൻഡ് സർജൻ അസോസിയേഷൻ മധ്യപ്രദേശ് ട്രഷറർ സ്ഥാനത്തുനിന്ന് നീക്കി. സംഘടനയിലെ അംഗത്വത്തിൽ നിന്ന് അഞ്ചു വർഷത്തേക്ക് വിലക്കുകയും ചെയ്തു. വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകത്തെ പരിഹസിക്കുകയും ന്യായീകരിക്കുകയും ചെയ്ത ഒരു വിഡിയോയെച്ചൊല്ലി പ്രതിഷേധം ഉയർന്നതോടെയാണ് നടപടി. ഇൻസ്റ്റാഗ്രാമിൽ ഒരു വിവാദ വിഡിയോയും സ്റ്റോറിയും പങ്കുവച്ചതിനെത്തുടർന്നാണ് സോണിക്ക് എതിരെ സംഘടന അച്ചടക്ക നടപടി സ്വീകരിച്ചത്. വിഡിയോയിൽ അഗർവാളിന്റെ രൂപത്തെക്കുറിച്ച് പരാമർശങ്ങൾ നടത്തുകയും ഐ ഹേറ്റ് മെൻ ഹാഷ്ടാഗ് ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.  ‘‘ആ പുണെക്കാരന് മുടിയില്ലായിരുന്നു… ഇങ്ങനെയുള്ള നുണകൾ പറഞ്ഞാൽ നിങ്ങൾ തീർച്ചയായും മരിക്കും’’– വിഡിയോയിൽ സോണി പറഞ്ഞു. കേതൻ വധക്കേസിലെ മുഖ്യ പ്രതി സിയ ഗോയൽ ഉന്നയിച്ച പ്രതിരോധ വാദങ്ങളായിരുന്നു സോണിയുടെ പ്രസ്താവനകൾ. അഗർവാളിന് മുടികൊഴിച്ചിൽ ഉണ്ടായിരുന്നത് കാരണം വിവാഹ നിശ്ചയത്തിൽ താൻ അതൃപ്തയായിരുന്നു എന്നായിരുന്നു സിയയുടെ വാദം. എന്നാൽ വിവാഹ നിശ്ചയത്തിന് മുമ്പ് തന്നെ കേതന്റെ ചെറിയ തോതിലുള്ള മുടികൊഴിച്ചിൽ ഗോയൽ കുടുംബത്തെ പൂർണ്ണമായി അറിയിച്ചിരുന്നതായി അഗർവാളിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു. 


Source link

Back to top button