NEWS

ഡിമാറ്റ് അക്കൗണ്ടും ട്രേഡിങ് അക്കൗണ്ടും തമ്മിലെ വ്യത്യാസമെന്ത്? ആരാണ് ഡിമാറ്റ് അക്കൗണ്ട് സൂക്ഷിക്കുന്നത്?


ഓഹരി (ഷെയർ), എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്), ബോണ്ട്, ഗവൺമെന്റ് സെക്യൂരിറ്റികൾ (ജി-സെക്), മ്യൂച്വൽഫണ്ട് തുടങ്ങിയവ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കുന്ന അക്കൗണ്ടുകളാണ് ഡിമാറ്റ്. 16 അക്കങ്ങളുള്ള അക്കൗണ്ടാണിത്. ഒരാൾക്ക് ഒന്നിലധികം സേവിങ്സ് അക്കൗണ്ട് ഉണ്ടാകാറില്ലേ. അതുപോലെ, ഒന്നിലധികം ഡിമാറ്റ് അക്കൗണ്ടുകളും തുറക്കാം. സേവിങ്സ് അക്കൗണ്ടിലെ പണം ബാങ്കാണ് സൂക്ഷിക്കുന്നതെങ്കിൽ ഡിമാറ്റ് അക്കൗണ്ടിലെ പണം, ഓഹരി എന്നിവ സൂക്ഷിക്കുന്നത് ഡെപ്പോസിറ്ററി സ്ഥാപനങ്ങൾക്കാണ്. നാഷനൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് (എൻഎസ്ഡിഎൽ), സെൻട്രൽ ഡെപ്പോസിറ്ററി സർവീസസ് ലിമിറ്റഡ് (സിഡിഎസ്എൽ) എന്നിവയാണ് ഇന്ത്യയുടെ രണ്ട് സെൻട്രൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററികൾ. നമ്മൾ ഡിമാറ്റ് അക്കൗണ്ട് ആരംഭിക്കാൻ സമീപിച്ച ബ്രോക്കറേജ് കമ്പനി പാപ്പരായാലും നമ്മുടെ ഷെയറുകൾ, ഇടിഎഫുകൾ, ബോണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിവയോ നിക്ഷേപപ്പണമോ നഷ്ടപ്പെടില്ല; അവ ഡെപ്പോസിറ്ററികളിൽ സുരക്ഷിതമായിരിക്കും.അതുവരെ, ഈ സെക്യൂരിറ്റികൾ ബ്രോക്കർ നൽകുന്ന നിങ്ങളുടെ ഒരു അക്കൗണ്ടിലാണ്  തൽക്കാലം സൂക്ഷിക്കുക. അതാണ് ട്രേഡിങ് അക്കൗണ്ട് (Trading account). അതുപോലെ നിങ്ങൾ ഓഹരി വിൽക്കുമ്പോഴും (സെൽ ഓർഡർ) ആ വിൽപന സംഭവിക്കുന്നത് ടി+1 പ്രകാരമാണ്. അപ്പോഴും ട്രേഡിങ് അക്കൗണ്ട് ഉപയോഗിക്കപ്പെടുന്നു. ചുരുക്കത്തിൽ, ഇന്ത്യയിൽ സെക്യൂരിറ്റികൾ വാങ്ങാനും വിൽക്കാനും പ്രധാനമായും രണ്ട് അക്കൗണ്ടുകൾ ആവശ്യമാണ്:  ട്രേഡിങ് അക്കൗണ്ടും ഡിമാറ്റ് അക്കൗണ്ടും.


Source link

Back to top button