NEWS

കൊച്ചി – ബെംഗളൂരു വന്ദേഭാരതിലെ സീറ്റിൽ അണലി: പാമ്പ് ശ്രദ്ധയിൽപെടുന്നത് യാത്രക്കാരി ശുചിമുറിയിൽ പോയ സമയത്ത്


കൊച്ചി ∙ ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസിലെ സീറ്റിൽ ചത്ത അണലിയെ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയ്ക്കു 2.20നു കൊച്ചിയിൽ നിന്നു പുറപ്പെടുന്ന സർവീസ് തുടങ്ങുന്നതിനു തൊട്ടുമുൻപായിരുന്നു സംഭവം. സി6 കോച്ചിലെ 27ാം നമ്പർ സീറ്റിലാണു ചത്ത നിലയിലുള്ള പാമ്പിനെ കണ്ടത്. ട്രെയിനിലെ ജീവനക്കാരെത്തി ചത്ത പാമ്പിനെ നീക്കി. യാത്രക്കാരിൽ ചിലർ പകർത്തിയ ദൃശ്യങ്ങൾ പിന്നീടു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. റെയിൽവേ മന്ത്രാലയത്തെ ഉൾപ്പെടെ പരാമർശിച്ച് പലരും സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവച്ചു. സംഭവത്തിൽ റെയിൽവേ അന്വേഷണം തുടങ്ങി. രാത്രിയോടെ മംഗളൂരുവിലെത്തിയപ്പോൾ ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചു.


Fashion ⏭️

Back to top button