പിഎസ്സിയിൽ പിന്നെയും ക്രമക്കേട് പരാതി, കേരഫെഡ് നിയമനത്തിൽ റാങ്ക്ലിസ്റ്റ് അട്ടിമറിച്ചെന്ന് ഉദ്യോഗാർത്ഥികൾ

KPSC
തിരുവനന്തപുരം: പിഎസ്സിയിൽ ക്രമക്കേട് ആരോപണവുമായി വീണ്ടും ഉദ്യോഗാർത്ഥികൾ. കേരഫെഡ് നിയമനത്തിൽ റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് വിജ്ഞാപനം ഇറക്കി എന്നതാണ് പരാതി ഉയർന്നത്. ഹൈക്കോടതിയിലെ കേസ് മറച്ചുവച്ചാണ് വിജ്ഞാപനമിറക്കിയതെന്ന് ആരോപണമുണ്ട്. ഇത് ഇഷ്ടക്കാരെ തിരുകിക്കയറ്റാനാണെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.
സംഭവത്തിൽ പരാതിക്കാരിൽ നിന്നും പ്രത്യേക അന്വേഷണ സംഘം വിവരങ്ങൾ തേടിയതായാണ് സൂചന. പിഎസ്സി ചെയർമാന്റെ ഇടപെടലിൽ ദുരൂഹതയുണ്ടെന്നും ഉദ്യോഗാർത്ഥികൾ ആക്ഷേപം ഉന്നയിക്കുന്നു.
English Summary
PSC candidates have once again raised allegations of irregularities, this time over recruitment at Kerafed. The complaint alleges that the rank list was manipulated before the recruitment notification was issued, prompting fresh concerns about transparency in the selection process.


