NEWS

അരിവില തിളയ്ക്കുന്നു; എരിതീയിൽ എണ്ണവിലയും; ഓണം പൊള്ളുമോ?


തിരുവനന്തപുരം ∙ കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട്, തെലങ്കാന തുടങ്ങിയ പ്രധാന നെല്ലുൽപാദന സംസ്ഥാനങ്ങളിൽ ഈ സീസണിൽ നെൽക്കൃഷി ഇറക്കുന്നതിലെ അനിശ്ചിതത്വം കാരണം ഓണത്തിനു മുന്നോടിയായി കേരളത്തിൽ അരിവില കുതിക്കുന്നു. തേങ്ങ ഉൽപാദനം കേരളത്തിൽ കുറഞ്ഞ സാഹചര്യത്തിൽ, വെളിച്ചെണ്ണ വിലയിലും 10 രൂപ വരെ വർധനയുണ്ട്. മഴക്കുറവും ജലസംഭരണികളിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതുമാണ് നെൽക്കൃഷിയിലെ അനിശ്ചിതത്വത്തിനു കാരണം. സംസ്ഥാനങ്ങളിലെ പ്രധാന നെല്ലുൽപാദന മേഖലകളിൽ കർഷകർ കൃഷിയിറക്കാതെ മാറിനിൽക്കുകയാണ്. സ്ഥിതി തുടർന്നാൽ ഓണക്കാലത്ത് കേരളത്തിൽ അരിവില ഇനിയും ഉയർന്നേക്കുമെന്നാണു കേരളത്തിലെ വ്യാപാരികൾ പറയുന്നത്. എന്നാൽ, വില ഉയർത്താനുള്ള നീക്കമാണോ ഇതെന്നാണു സർക്കാർ ഏജൻസികളുടെ സംശയം. ഊഹക്കച്ചവടത്തിനും അമിത സംഭരണത്തിനും സാധ്യത വർധിക്കുന്നതോടെ വിപണിയിലെ ലഭ്യത കുറഞ്ഞ് വില വീണ്ടും ഉയരും.


Fashion ⏭️

Back to top button