NEWS
സിയാലിന്റെ ലാഭം 500 കോടി കടന്നു; ചരിത്രത്തിലാദ്യം, ലാഭവിഹിതവും പ്രഖ്യാപിച്ചു, കൺസൽറ്റൻസി രംഗത്തേക്കും ചുവടുവയ്പ്പ്

നെടുമ്പാശേരി ∙ ചരിത്രത്തിലാദ്യമായി 500 കോടി രൂപ കടന്ന് കൊച്ചി വിമാനത്താവള കമ്പനിയുടെ (സിയാൽ) ലാഭം. വിമാനത്താവളങ്ങൾക്കുള്ള കൺസൽറ്റൻസി സേവനമുൾപ്പെടെയുള്ള പുതിയ വികസന പദ്ധതികളുമായി നീങ്ങാനൊരുങ്ങുകയാണു സിയാൽ. കമ്പനി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ ചേർന്ന സിയാൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിലാണു പുതിയ വികസന വഴികൾ വ്യക്തമാക്കിയത്.502 കോടി രൂപ ലാഭംവിമാനത്താവളങ്ങളുടെ മാസ്റ്റർ പ്ലാൻ, റൺവേ വികസനം, കാർഗോ, ഗ്രൗണ്ട് ഹാൻഡ് ലിങ് സേവനങ്ങൾ, ഡ്യൂട്ടി ഫ്രീ, കൊമേഴ്സ്യൽ വികസനം, റിയൽ എസ്റ്റേറ്റ് മാനേജ്മെന്റ് എന്നിവയിൽ മറ്റു വിമാനത്താവളങ്ങൾക്ക് ആവശ്യമായ കൺസൽറ്റൻസി സേവനം നൽകാൻ സിയാൽ ലക്ഷ്യമിടുന്നു.
Fashion ⏭️


