കടലിൽ കാണാതായവരെ കിട്ടിയോയെന്ന് പരിഹസിച്ച് അർജുൻ ആയങ്കി; ഒളിവിൽ കഴിഞ്ഞത് പയ്യന്നൂരിലെ ലോഡ്‌ജിൽ

Arjun Ayanki
കണ്ണൂർ: അർജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞത് തളിപ്പറമ്പിലെ ലോഡ്‌ജിലാണെന്ന് വിവരം. പൊലീസ് ഇവിടെയെത്തുമെന്ന് ഉറപ്പായതോടെ ഓട്ടോയിൽ പയ്യന്നൂരിലേക്ക് കടന്നു. ഓട്ടോ ഡ്രൈവറുടെ ഫോണിൽനിന്ന് സുഹൃത്തിനെ വിളിച്ച് കാറുമായി വിളിച്ചുവരുത്തി. ഈ കാറിലാണ് അർജുൻ ആയങ്കി കണ്ണൂരിൽ സുഹൃത്തായ അഭിഭാഷകയെ കാണാനെത്തിയത്.
ഇതിനിടെ സംശയം തോന്നിയ ഓട്ടോഡ്രൈവർ കണ്ണൂർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വന്നത് അർജുൻ ആയങ്കി ആണെന്ന് ഉറപ്പിച്ച പൊലീസ് അഭിഭാഷകയുടെ അപാർട്‌മെന്റിലെത്തി ഇയാളെ പിടികൂടുകയായിരുന്നു. ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെ അഭിഭാഷകയുടെ അപാർട്‌മെന്റിലെത്തിയ ആയങ്കിയെ രാത്രി രണ്ടരയോടെയാണ് അറസ്റ്റ് ചെയ്‌തത്.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ അപമാനിച്ച കേസിലാണ് അർജുനെ അറസ്റ്റ് ചെയ്‌തത്. പൊലീസിനെ വെല്ലുവിളിച്ചതല്ല ന്യായമായ കാര്യങ്ങൾ പറയുക മാത്രമാണ് ചെയ്‌തതെന്ന് ആയങ്കി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കടലിൽ കാണാതായവരെ കിട്ടിയോയെന്നും ആയങ്കി പരിഹസിച്ചു. അർജുൻ ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ചത് ആരെല്ലാമാണെന്നും ഇയാൾ എവിടെയെല്ലാം ഒളിവിൽ കഴിഞ്ഞെന്നും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
English Summary
Arjun Ayanki, who was absconding, was arrested from a lawyer friend’s apartment in Kannur around 2:30 am. An autorickshaw driver’s tip helped police track him after he travelled from Taliparamba to Kannur. Police are investigating who helped him stay in hiding.


