NEWS
പുക പരിശോധന കെഎസ്ആർടിസിയുടെ ‘ആരോഗ്യത്തിന് ഹാനികരം’; 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ പരിശോധിക്കാനാകില്ല

പത്തനംതിട്ട ∙ കെഎസ്ആർടിസി ബസുകളുടെ റജിസ്ട്രേഷൻ കാലാവധി 15ൽ നിന്നു 20 വർഷമാക്കിയെങ്കിലും വാഹനങ്ങളുടെ പുക പരിശോധന നടത്താൻ സംവിധാനം അപര്യാപ്തം. 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ പരിവാഹൻ പോർട്ടലിൽ ചേർക്കാനാകാത്തതിനാലാണു പുക പരിശോധനയ്ക്കു സാധിക്കാത്തത്. ഇതോടെ കെഎസ്ആർടിസിക്കു കീഴിലെ ഏതാനും പുക പരിശോധന കേന്ദ്രങ്ങളെയാണ് സർക്കാർ വാഹനങ്ങൾ ആശ്രയിക്കുന്നത്. സാധാരണ പുക പരിശോധനാകേന്ദ്രങ്ങളിൽ പരിവാഹൻ പോർട്ടലിൽനിന്നു വാഹനങ്ങളുടെ വിവരങ്ങൾ തിരഞ്ഞാണു വാഹനം തിരിച്ചറിഞ്ഞു പുക സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത്. പുക പരിശോധന നടക്കുന്ന സമയത്തു ക്യാമറകൾ ഉൾപ്പെടെ ലൈവായി ദൃശ്യം അപ്‌ലോഡ് ചെയ്യുകയും വേണം. എന്നാൽ 15 വർഷം കഴിഞ്ഞ കെഎസ്ആർടിസി ബസുകളുടെ വിവരങ്ങൾ പോർട്ടലിൽ ഇല്ല. അതിനാൽ സാധാരണ പുക പരിശോധനാകേന്ദ്രങ്ങളിൽ സർട്ടിഫിക്കറ്റ് ലഭിക്കില്ല.
Fashion ⏭️




