NEWS
നിക്ഷേപകരിൽ നിന്ന് പണം തട്ടിയ കേസ്; ബാങ്കിലെ ശുചീകരണ ജീവനക്കാരി അറസ്റ്റിൽ

ചേർത്തല ∙ പൊതുമേഖലാ ബാങ്കിന്റെ പേരിൽ വ്യാജരേഖകൾ ഉണ്ടാക്കി നിക്ഷേപകരിൽ നിന്നു പണം തട്ടിയെടുത്ത സംഭവത്തിൽ പ്രതിയായ താൽക്കാലിക ശുചീകരണ ജീവനക്കാരി അറസ്റ്റിൽ. വാരനാട് സ്വദേശിനി ശ്രീജയാണ് (38) അറസ്റ്റിലായത്.ആത്മഹത്യാ ശ്രമത്തെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരെ ഇന്നലെ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്ത ശേഷമാണ് ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്. പ്രാഥമിക ചോദ്യംചെയ്യൽ തുടങ്ങി. മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നു പൊലീസ് അന്വേഷിക്കുന്നു. രേഖകൾ വ്യാജമായി നിർമിക്കാൻ ഇവർക്കു സഹായം ചെയ്തവരെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.തുടർന്ന് പണം തട്ടിച്ചെന്ന പരാതിയിലും ശ്രീജയെ പ്രതിയാക്കി കേസെടുത്തു. രണ്ടു ലക്ഷം രൂപ മുതൽ 15 ലക്ഷം വരെയാണ് ഓരോരുത്തർക്കും നഷ്ടമായിരിക്കുന്നത്.
Fashion ⏭️


