NEWS

ചേർത്തല റെയിൽവേ സ്റ്റേഷനു മുന്നിൽ കെഎസ്ആർടിസി ബസും ജീപ്പും കൂട്ടിയിടിച്ച് 4 പേർക്ക് പരുക്ക്


ചേർത്തല ∙ റെയിൽവേ സ്റ്റേഷനു മുന്നിൽ കെഎസ്ആർടിസി ബസും ജീപ്പും കൂട്ടിയിടിച്ച് നാലു പേർക്ക് പരുക്കേറ്റു. കോഴിക്കോട് സ്വദേശികളായ മത്സ്യത്തൊഴിലാളികളായ നാലുപേർക്കാണ് പരുക്കേറ്റത്. തിരുവനന്തപുരത്തിന് പോകുയിരുന്ന കെഎസ്ആർടിസി ബസ്, ജീപ്പിന് പിന്നിൽ ഇടിക്കുകയായിരുന്നു. പരുക്കേറ്റ കോഴിക്കോട് അരയൻവളപ്പിൽ സൈനുദ്ദീൻ (34) അമീർ (33) അർഷാദ് (41) ഫസൽ (34) എന്നിവരെ ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. അർത്തുങ്കൽ പുലിമുട്ടിൽ നിന്ന് കല്ലുമ്മക്കായ ശേഖരിക്കുന്ന തൊഴിലാളികളാണ് ഇവർ. ബുധൻ രാവിലെ 11:30 ആണ് അപകടമുണ്ടായത്. ബസിലെ യാത്രക്കാർക്ക് ആർക്കും പരുക്കേറ്റിട്ടില്ല.


Fashion ⏭️

Back to top button