NEWS
ശ്രീലങ്കയിലെ നെഗോമ്പോ ജയിൽ കലാപം: കൊല്ലപ്പെട്ടവരിൽ മലയാളിയും

കൊളംബോ ∙ ശ്രീലങ്കയിലെ നെഗോമ്പോ ജയിലിൽ ജൂലൈയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ പൗരന്റെ മൃതദേഹം കോടതി നിർദേശപ്രകാരം പൊലീസ് സാന്നിധ്യത്തിൽ അടക്കം ചെയ്തതായി അധികൃതർ അറിയിച്ചു. ചെങ്ങന്നൂർ സ്വദേശി ശരത്ചന്ദ്രൻ ഉണ്ണിത്താൻ (73) ആണു കൊല്ലപ്പെട്ടത്. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥരും സംസ്‌കാരത്തിൽ പങ്കെടുത്തു.4 പതിറ്റാണ്ടായി ചെന്നൈയിൽ കുടുംബസമേതം താമസിച്ചിരുന്ന ശരത്ചന്ദ്രനെ കഞ്ചാവ് കൈവശം വച്ചെന്ന കേസിൽ റിമാൻഡ് ചെയ്തപ്പോഴാണു ജയിലിൽ കലാപമുണ്ടായത്. 22 തടവുകാരും 10 ഉദ്യോഗസ്ഥരും കൊല്ലപ്പെടുകയും 100 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
Fashion ⏭️


