ഇദയം മുരളിയിൽ ആരാണ് ഫഹദ്?

ഭാവന റിലീസും ഫ്യൂചർ റണ്ണപ് ഫിലിംസും ചേർന്ന്
വിതരണം
അഥർവ നായകനായി ആകാശ് ഭാസ്കർ സംവിധാനം ചെയ്യുന്ന ഇദയം മുരളി ജൂലായ് 10ന് തിയേറ്ററുകളിൽ. ഭാവന റിലീസും ഫ്യൂചർ റണ്ണപ് ഫിലിംസും ചേർന്നാണ് കേരളത്തിൽ വിതരണം. പ്രമുഖ നിർമ്മാണ കമ്പനിയായ ഡൗൺ പിക്‌ചേഴ്സ് ഉടമ ആകാശ് ഭാസ‌്‌കറിന്റെ ആദ്യ സംവിധാന സംരംഭമാണിത്. ആകാശ് ഭാസ്കർ തന്നെ ആണ് തിരക്കഥ. കയാദു ലോഹർ, പ്രീതിമുകുന്ദൻ, എന്നിവരോടൊപ്പം ഫഹദ് ഫാസിൽ എത്തുന്നുണ്ടെങ്കിലും കഥാപാത്രത്തെക്കുറിച്ചുള്ള വിവരം അണിയറപ്രവർത്തകർ രഹസ്യമാക്കി വച്ചിരിക്കുകയാണ്. ഫഹദ് ഫാസിൽ അതിഥിതാരമായാണ് പ്രത്യക്ഷപ്പെടുന്നത്.കയാദു ലോഹർ ആണ് അഥർവയുടെ നായിക.
ദ്രാവിഡ് സെൽവം, സുധാകരൻ ജയരാമൻ, നട്ടി, തമൻ എസ്, അഞ്ജുകുര്യൻ, ഗായിക ജോണിത ഗാന്ധി എന്നിവരാണ് മറ്റു താരങ്ങൾ. ചിത്രത്തിലെ ധനുഷ് ആലപിച്ച വാമ വാമ എന്ന ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. തമൻ എസ്. ആണ് ഈണം. മനോജ് പരമഹംസ ഛായാഗ്രഹണവും പ്രദീപ് ഇ. രാഗവ് ചിത്രസംയോജനവും കാർത്തിക് രാജ്‌കുമാർ പ്രൊഡക്‌ഷൻ ഡിസൈനും നിർവഹിക്കുന്നു. ഡൗൺ പിക്ചേഴ്സിന്റെ ബാനറിൽ ആകാശ് ഭാസ്‌കർ ആണ് നിർമ്മാണം.
Source link


