NEWS

സ്വകാര്യ ഭാഗങ്ങളിൽ വടി കയറ്റി, മുഖം അടിച്ചുതകർത്തു; പതിനഞ്ചുകാരി വീട്ടിൽ ബലാത്സംഗത്തിനിരയായി


ഗുവാഹത്തി∙ അസമിൽ പതിനഞ്ചുകാരിയെ വീട്ടിൽ വച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. അക്രമികൾ സ്വകാര്യ ഭാഗങ്ങളിൽ വടി കയറ്റുകയും മുഖം അടിച്ചു തകർക്കുകയും ചെയ്തു. അസമിലെ ഹൈലകണ്ടി ജില്ലയിലാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം.ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കുട്ടിയുടെ തലയും മുഖവും തകർന്നിരുന്നുവെന്നും സ്വകാര്യ ഭാഗങ്ങളിൽ വടി കുത്തിക്കയറ്റിയിരുന്നെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. മർദനത്തിനു മുൻപ് കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നു കുടുംബം ആരോപിക്കുന്നു. മരണകാരണം സംബന്ധിച്ചു വ്യക്തത വരുത്തുന്നതിനായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. 


Fashion ⏭️

Back to top button