NEWS
ഇന്റർനെറ്റ് സ്‌പീഡ് കുറഞ്ഞാലും ഇനി നഷ്ടപരിഹാരം; കരടുചട്ടഭേദഗതിയുമായി ട്രായ്

ന്യൂഡൽഹി ∙ 24 മണിക്കൂറിലധികം തുടർച്ചയായി ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് മുടങ്ങുകയോ സ്‌പീഡ് ഗണ്യമായി കുറയുകയോ ചെയ്താൽ ഉപയോക്താക്കൾക്ക് നഷ്ടപരിഹാരത്തിന് വഴിയൊരുങ്ങുന്നു. ടെലികോം സേവന ഗുണനിലവാരചട്ടത്തിൽ ഇതടക്കം ഭേദഗതികളോടെ കരടുചട്ടം ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്) പ്രസിദ്ധീകരിച്ചു.ഒരു ജില്ലയാകെ മൊബൈൽ സേവനം 24 മണിക്കൂറെങ്കിലും മുടങ്ങിയാൽ മാത്രമേ ഇതുവരെ നഷ്ടപരിഹാരത്തിന് അർഹതയുണ്ടായിരുന്നുള്ളൂ. ഇതിനു പകരം ഒരു സർവീസ് ഏരിയയിലെ 10 ശതമാനമെങ്കിലും ഉപയോക്താക്കൾക്ക് തുടർച്ചയായി 24 മണിക്കൂർ ഇന്റർനെറ്റ് സേവനം തടസ്സപ്പെടുകയോ വേഗം 20 ശതമാനമെങ്കിലും കുറയുകയോ ചെയ്താൽ നഷ്ടപരിഹാരം ലഭിക്കും.
Fashion ⏭️


