NEWS

ബലൂചിസ്ഥാനിൽ ഭീകരാക്രമണം: 9 പൊലീസുകാർ കൊല്ലപ്പെട്ടു; 8 പേരെ തട്ടിക്കൊണ്ടുപോയി


ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാനിൽ പൊലീസ് പോസ്റ്റിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 9 പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. സിയാറത്ത് ജില്ലയിലെ വിദൂര പ്രദേശത്തുണ്ടായ ആക്രമണത്തിൽ നിരവധി പൊലീസുകാർക്ക് പരുക്കേറ്റു. ആക്രമണത്തിന് ശേഷം എട്ട് പൊലീസ് ഉദ്യോഗസ്ഥരെ ഭീകരർ തട്ടിക്കൊണ്ടുപോയെങ്കിലും, തുടർന്ന് നടത്തിയ സൈനിക രക്ഷാപ്രവർത്തനത്തിലൂടെ എല്ലാവരെയും സുരക്ഷിതമായി മോചിപ്പിച്ചതായി ബലൂചിസ്ഥാൻ സർക്കാർ വക്താവ് ഷാഹിദ് റിന്ദ് അറിയിച്ചു.പൊലീസ് പോസ്റ്റിനു നേരെയുള്ള ആക്രമണത്തിനു പിന്നാലെ സുരക്ഷാസേന പ്രദേശം വളഞ്ഞ് ശക്തമായ തിരച്ചിൽ നടത്തി. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ 15 ഭീകരരെ സൈന്യം വധിച്ചു. ഭീകരർക്കെതിരെയുള്ള രഹസ്യാന്വേഷണ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള സൈനിക നടപടികൾ തുടരുമെന്നും സുരക്ഷാസേനയ്ക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് ശക്തമായ മറുപടി നൽകുമെന്നും അധികൃതർ പറഞ്ഞു. 


Source link

Back to top button