NEWS
കോടതി പറഞ്ഞിട്ടും എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നില്ല; ആരോപണവുമായി അൻസിബയുടെ അഭിഭാഷകൻ

നടി അൻസിബ ഹസ്സന്റെ പരാതിയിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു എന്ന രീതിയിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് നടിയുടെ അഭിഭാഷകൻ അഡ്വ. മുഹമ്മദ് ഫിർദൗസ്. ഇതുവരെ അങ്ങനെയൊരു നടപടിയെക്കുറിച്ച് അൻസിബയ്ക്കോ തനിക്കോ ഈ നിമിഷം വരെ യാതൊരുവിധ ഔദ്യോഗിക വിവരവും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമ വാർത്തകളുടെ പശ്ചാത്തലത്തിൽ താൻ നേരിട്ട് കടവന്ത്ര പോലീസുമായി ബന്ധപ്പെട്ടിരുന്നുവെന്ന് അഡ്വ. മുഹമ്മദ് ഫിർദൗസ് മനോരമ ഓൺലൈനിനോട് പറഞ്ഞു.അഭിഭാഷകന് പുറമെ അൻസിബ നേരിട്ട് കടവന്ത്ര പൊലീസിനെ ഫോണിൽ വിളിച്ചപ്പോഴും സമാനമായ മറുപടി തന്നെയാണ് ലഭിച്ചതെന്നും, അതിനാൽ നിലവിൽ പുറത്തുവരുന്ന വാർത്തകൾക്കൊന്നും ഔദ്യോഗിക സ്ഥിരീകരണമില്ലെന്നും അഡ്വ. മുഹമ്മദ് ഫിർദൗസ് പറഞ്ഞു.പ്രാഥമിക അന്വേഷണത്തിൽ തന്നെ കുറ്റകൃത്യം നടന്നതായി വ്യക്തമാണെന്ന് നിരീക്ഷിച്ച കോടതി, ഉടനടി കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പോലീസിന് ഉത്തരവ് നൽകി. എന്നാൽ ഇതുവരെയും പൊലീസ് എഫ്ഐആർ ഇട്ടിട്ടില്ല എന്നും മാധ്യമങ്ങളിൽ അത്തരത്തിൽ വാർത്തകൾ വന്നതിന്റെ ഉറവിടം എവിടെയാണെന്നു അറിയില്ലെന്നുമാണ് അൻസിബ ഹാസന്റെ അഭിഭാഷകൻ വ്യക്തമാക്കിയത്.
Source link


