NEWS

സുരക്ഷിത വിമാനയാത്ര: തിരുവനന്തപുരം എയർപോർട്ടിന്റെ 4 കി.മീ. ചുറ്റളവിൽ സ്ക്വാഡിന്റെ നിരീക്ഷണം


തിരുവനന്തപുരം ∙ തിരുവനന്തപുരം വിമാനത്താവളത്തിന്റെ നാലു കിലോമീറ്റർ ചുറ്റളവിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന എയർപോർട്ട് സ്ക്വാഡിന്റെ നിരീക്ഷണം ഏർപ്പെടുത്തിയതായി കോർപറേഷൻ സെക്രട്ടറി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ നിർദേശാനുസരണമാണ് നടപടി. കഴിഞ്ഞവർഷം ഏപ്രിൽ 15 ന് തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം ഒമാൻ എയർവേയ്സ് വിമാനത്തിൽ പരുന്തിടിച്ച് എൻജിന് കേടുപാട് സംഭവിച്ചതുമായി ബന്ധപ്പെട്ട വാർത്തകളുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച പരാതിയിലാണ് കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകിയത്. പ്രദേശത്തെ വീടുകളിൽ അജൈവമാലിന്യം ശേഖരിച്ച് പൂർണതോതിൽ സംസ്കരിക്കുന്നതിന് ഹരിതകർമ സേനയെ നിയോഗിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പ്രദേശത്തെ വീടുകളിൽ കിച്ചൺ ബിൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ജൈവമാലിന്യ സംസ്കരണത്തിന് വള്ളക്കടവ് സുലൈമാൻ സ്ട്രീറ്റ്, എൻഎസ് ഡിപ്പോ എന്നിവിടങ്ങളിൽ അഞ്ചു എയറോബിക് ബിൻ സ്ഥാപിച്ചിട്ടുണ്ട്.


Fashion ⏭️

Back to top button