NEWS

അഡോബിയെ നയിക്കാൻ അനിൽ ചക്രവർത്തി; ആഗോള ടെക് ഭീമന്റെ തലപ്പത്ത് വീണ്ടും ഇന്ത്യക്കാരൻ, വഴിമാറി ശന്തനു നാരായൺ


അമേരിക്കൻ ബഹുരാഷ്ട്ര ഡിസൈൻ സോഫ്റ്റ്‍വെയർ ഭീമനായ അഡോബിയെ നയിക്കാൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യക്കാരൻ. പദവി ഒഴിയുന്ന നിലവിലെ സിഇഒ ശന്തനു നാരായണിന്റെ പകരക്കാരനായി എത്തുന്നത് അനിൽ‌ ചക്രവർത്തിയാണ്. കഴിഞ്ഞ 18 വർഷമായി അഡോബിയെ നയിക്കുന്ന ശന്തനു ഈ വർഷം മാർച്ചിലാണ് സിഇഒ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചത്. അഡോബിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി ശന്തനു തുടരും.നിലവിൽ അഡോബിയിൽ കസ്റ്റമർ എക്സ്പീരിയൻസ് ഓർക്കെസ്ട്രേഷൻ ബിസിനസ് മേധാവിയാണ് അനിൽ ചക്രവർത്തി. 2020ൽ ആണ് അഡോബിയിൽ ചേർന്നത്. അതിനുമുൻപ് ഇൻഫോമാറ്റിക്കയുടെ സിഇഒ ആയിരുന്നു. സിമാൻടെക്, വെരിസൈൻ, മക്കിൻസി എന്നിവയിലും പ്രവർത്തിച്ചിട്ടുണ്ട്. ഡിസംബർ ഒന്നിനാണ് അദ്ദേഹം അഡോബി സിഇഒ പദവി ഏറ്റെടുക്കുക.


Fashion ⏭️

Back to top button