NEWS

‘അധിക്ഷേപങ്ങൾ ഒന്നിനും പരിഹാരമല്ല; അവരോട് ക്ഷമിക്കാൻ ആഗ്രഹിക്കുന്നു.’: പുതിയ വിഡിയോയുമായി മോദി


ന്യൂഡൽഹി∙ ജന്തർ മന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിനിടെ തനിക്കെതിരെ ഉയർന്ന അധിക്ഷേപ പരാമര്‍ശങ്ങളോട് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അപമാനങ്ങൾ ഒന്നും പരിഹരിക്കില്ലെന്നും വഴി തെറ്റിയ യുവാക്കളെ നേർവഴി കാണിക്കേണ്ട സമയമാണിതെന്നും മോദി പറഞ്ഞു. സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ‘‘ജന്തർ മന്തറിൽ സംഭവിച്ചത് രാജ്യം മുഴുവൻ കണ്ടതാണ്. ചില യുവാക്കൾ ഒരു പരിഷ്കൃത സമൂഹത്തിൽ ഉപയോഗിക്കാൻ പാടില്ലാത്ത ഭാഷയാണ് ഉപയോഗിച്ചത്. എനിക്കെതിരെയും എന്റെ അമ്മയ്ക്കെതിരെയും അധിക്ഷേപ പരാമർശങ്ങളുണ്ടായി. അധിക്ഷേപങ്ങൾ ഒന്നിനും പരിഹാരമല്ല. വഴിതെറ്റിയവരെ നമുക്ക് നേരായ വഴിയിലൂടെ നടത്താം. അതിനായി ഒരുമിച്ച് പ്രവർത്തിക്കാം. ഭാരതത്തിനായി പ്രവർത്തിക്കാം’’– മോദി വിഡിയോയിൽ പറഞ്ഞു.  


Fashion ⏭️

Back to top button