SPORTS

ചിലപ്പോൾ ശരിയാകും, ചിലപ്പോൾ ശരിയാകില്ല; നമ്മൾ ഇങ്ങനെ വിചാരിച്ചില്ല: സഞ്ജു സാംസൺ


നഗോയ ∙ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ പാക്കിസ്ഥാനെ 19 റൺസിനു തോൽപിച്ച് ഇന്ത്യ സ്വർണം നിലനിർത്തി. ഇതോടെ മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ ആദ്യ ഏഷ്യൻ ഗെയിംസ് മെഡലിൽ മുത്തമിട്ടു. സഞ്ജു ‘മനോരമ’യോടു സംസാരിക്കുന്നു…Q. സഞ്ജുവിനു ബാറ്റിങ്ങിൽ പ്രതീക്ഷിച്ചപോലെ സ്കോർ ചെയ്യാൻ കഴിഞ്ഞില്ലല്ലോ? A. ടീം ടോട്ടൽ നന്നായി വന്നിട്ടുണ്ടല്ലോ. ആദ്യം ബാറ്റ് ചെയ്യുമ്പോൾ കൂടുതൽ സമയമെടുക്കാതെ പരമാവധി സ്കോർ ചെയ്യാനാണു ശ്രമിക്കുന്നത്. അതു ചിലപ്പോൾ ശരിയാകും. ചിലപ്പോൾ ശരിയാകില്ല.Q . ജപ്പാനിലെ ഈ സ്റ്റേഡിയത്തെക്കുറിച്ചും വിക്കറ്റിനെക്കുറിച്ചുമൊക്കെ വലിയ പരാതിയുണ്ടായിരുന്നല്ലോ. കളിച്ചപ്പോൾ എന്തുതോന്നി? Q. ജപ്പാനിൽ ആദ്യമല്ലേ. എന്തു തോന്നുന്നു? A. കൊള്ളാം. നല്ല സ്ഥലമാണ്. നല്ല ആൾക്കാരാണ്. നല്ല എക്സിപീരിയൻസാണ്. ക്രിക്കറ്റിനു നല്ല സാധ്യതയുള്ള സ്ഥലമാണ്. കുറച്ചുകൂടി സൗകര്യങ്ങളുണ്ടായാൽ ക്രിക്കറ്റ് മെച്ചപ്പെടും.


Auto ⏭️

Back to top button