NEWS

നാളെ കാസർകോട്‌ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ​കാരണമായത് കനത്ത മഴ

കാസർകോട്: ജില്ലയിൽ കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിന് പിന്നാലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളേജുകൾ,​ സ്‌കൂളുകൾ,​ നഴ്‌സറികൾ,​ കേന്ദ്രീയ വിദ്യാലയങ്ങൾ,​ സിബിഎസ്‌ഇ,​ഐസിഎസ്‌ഇ സ്‌കൂളുകൾ,​ ട്യൂഷൻ സെന്ററുകൾ,​ മദ്രസകൾ എന്നിവയ്‌ക്ക് അവധി ബാധകമായിരിക്കും. കാസർകോട് നാളെ ഓറഞ്ച് അലർട്ടായിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

അതേസമയം റസിഡൻഷ്യൽ സ്‌കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ പരീക്ഷകൾ,​ അഭിമുഖങ്ങൾ എന്നിവയ്‌ക്കും മാറ്റമുണ്ടാകില്ല.


Source link
NEWS

Back to top button