SPORTS

‘ഓപ്പണർമാരെ മാറ്റുമോ എന്നുറപ്പില്ല, വൈഭവിനെ ഏതുവിധേനയും ടീമിൽ ഉൾപ്പെടുത്തണം; ശ്രേയസ്സിന് സമയം കൊടുക്കണം’


ലോക ക്രിക്കറ്റിൽ ഇന്ത്യയുടെ ആദ്യ മേൽവിലാസമായിരുന്നു സുനിൽ ഗാവസ്കർ. വിദേശ പിച്ചുകളിൽ ഇന്ത്യൻ ബാറ്റർമാർ ഉത്തരമില്ലാതെനിന്ന കാലഘട്ടത്തിൽ ടീമിനെ ഒറ്റയ്ക്കു തോളേറ്റിയ ഗാവസ്കർ, വിരമിച്ച ശേഷം കമന്ററി ബോക്സിൽ സജീവമായി. അയർലൻഡ് പര്യടനത്തിലെ അപ്രതീക്ഷിത തോൽവിക്കു പിന്നാലെ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്ക് തയാറെടുക്കുന്ന ടീം ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച് ഓൺലൈൻ അഭിമുഖത്തിൽ ഗാവസ്കർ സംസാരിക്കുന്നു…Q വൈഭവ് സൂര്യവംശിക്ക് ഇംഗ്ലണ്ടിൽ അവസരം ലഭിക്കുമോ? A വൈഭവിനെ ആദ്യ മത്സരത്തിൽത്തന്നെ കളിപ്പിക്കണമെന്നാണ് എന്റെ അഭിപ്രായം. പരമ്പരയുടെ ഗതിപോലും മാറ്റിമറിക്കാൻ വൈഭവിന്റെ ഒരു നല്ല ഇന്നിങ്സിനു സാധിക്കും. നിർഭയമായി കളിക്കുന്നു എന്നതാണ് വൈഭവിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ വൈഭവിനെ എവിടെ കളിപ്പിക്കുമെന്ന കാര്യത്തിൽ ടീമിനു സംശയമുണ്ട്. നിലവിലെ ഓപ്പണിങ് ജോടി മാറ്റാൻ അവർ തയാറാകുമോ എന്നുറപ്പില്ല. അപ്പോഴും വൈഭവിനെ ഏതുവിധേനയും ടീമിൽ ഉൾപ്പെടുത്തണമെന്നാണ് എന്റെ അഭിപ്രായം.Q ട്വന്റി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ വന്നല്ലോ? എന്തെല്ലാമാണ് പ്രതീക്ഷകൾ? A Q രോഹിത് ശർമയുടെ ഫോമിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടല്ലോ? A രോഹിത്തിന്റെ പ്രകടനത്തെക്കുറിച്ച് എപ്പോഴും ചർച്ചകളും വിമർശനങ്ങളും ഉണ്ടാകാറുണ്ട്. അതൊന്നും പക്ഷേ, അദ്ദേഹത്തെ ബാധിക്കാറില്ല. അടുത്ത ഏകദിന ലോകകപ്പിനായി ഒരുങ്ങാൻ രോഹിത്തിനു മുന്നിൽ ഒരു വർഷമുണ്ട്. ഈ കാലയളവ് അദ്ദേഹം കൃത്യമായി പ്രയോജനപ്പെടുത്തുമെന്ന് ഞാൻ കരുതുന്നു. സമ്മർദങ്ങളിൽ വീണുപോകുന്ന ആളല്ല രോഹിത്.


Source link

Back to top button