NEWS
നാല് വയസ്സുകാരന്റെ കൊലപാതകം: കെയർടേക്കർമാരായ രണ്ട് സ്ത്രീകൾ അറസ്റ്റിൽ

അമേരിക്കയിലെ അറ്റ്ലാന്റയിൽ നാലു വയസ്സുകാരനായ കോബി കൂക്സ് എന്ന ബാലനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിനുള്ളിലെ അലമാരയിൽ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഈ ദാരുണ സംഭവത്തിൽ രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്.
911 എന്ന നമ്പറിലേക്ക് ലഭിച്ച അടിയന്തര ഫോൺ സന്ദേശത്തെത്തുടർന്നാണ് പോലീസുദ്യോഗസ്ഥർ പ്രസ്തുത വീട്ടിൽ പരിശോധനയ്ക്കെത്തിയത്. വീടിന്റെ മുകൾനിലയിലെ അലമാരയിൽ വസ്ത്രങ്ങൾ കൂട്ടിയിട്ടിരുന്നതിനടിയിൽ ഒളിപ്പിച്ച അവസ്ഥയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുഞ്ഞിന്റെ ശരീരത്തിൽ കഠിനമായ മർദ്ദനമേറ്റതിന്റെ പാടുകളും ഗുരുതരമായ പരുക്കുകളും ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.




