NEWS

ഹോർമുസ് കടലിടുക്കിൽ ടാങ്കറുകൾക്ക് നേരെ ആക്രമണം: മൂന്ന് കപ്പലുകളിൽ തീപിടിച്ചു

ദുബായ് • ഹോർമുസ് കടലിടുക്കിൽ വെച്ച് സ്ഫോടനത്തെ തുടർന്ന് മൂന്ന് എണ്ണ ടാങ്കറുകൾക്ക് തീപിടിച്ചു. ഇതിനു പുറമെ, ഖത്തറിന് സമീപമുള്ള മേഖലയിൽ മറ്റൊരു എണ്ണ ടാങ്കറിന് നേരെയും വ്യോമാക്രമണം നടന്നു. ഹോർമുസ് കടലിടുക്ക് ഇപ്പോൾ ഒട്ടും സുരക്ഷിതമല്ലെന്നും അതുകൊണ്ടുതന്നെ ഗതാഗതത്തിനായി അത് അടച്ചിട്ടിരിക്കുകയാണെന്നും കപ്പൽ കമ്പനികൾക്ക് ഇറാൻ വീണ്ടും കർശനമായ മുന്നറിയിപ്പ് നൽകി.

അപകടത്തിൽപ്പെട്ട കപ്പലുകളിലെ ജീവനക്കാർ സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മദീനത്ത് അഷ് ഷമലിൽ നിന്നും 50 നോട്ടിക്കൽ മൈൽ ദൂരത്താണ് ആക്രമണം നടന്നത്. അതേസമയം, ആക്രമണത്തിനിരയായ ടാങ്കറിലെ ജീവനക്കാർക്ക് എന്തെങ്കിലും തരത്തിലുള്ള പരിക്കുകൾ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.

Fashion ⏭️

Back to top button