NEWS

ഗുജറാത്തിലേക്ക് വിമാനയാത്ര: ദയാവധത്തിൽ നിന്ന് രക്ഷപ്പെട്ട ആനക്കുട്ടിക്ക് കേരളത്തിന്റെ പുതുപ്രതീക്ഷ

അവശനിലയിലായ ആനക്കുട്ടിക്ക് വിദഗ്ധ ചികിത്സയ്ക്കായി ഗുജറാത്തിലെ വന്താരയിലേക്ക് ആകാശയാത്ര. ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് മെഡിക്കൽ ബോർഡ് ദയാവധത്തിന് നിർദ്ദേശിച്ച ഒന്നര വയസ്സുകാരനായ കൊച്ചു കൊമ്പനെയാണ് ജാംനഗറിലെ വന്താരയിലേക്ക് മാറ്റുന്നത്. ജനിച്ച നാളിൽത്തന്നെ കോടനാട് ആനപ്പന്തിയിലെത്തിയതാണ് ഈ കുഞ്ഞ്.

ജന്മനാ അസ്ഥികൾക്ക് ബലക്ഷയമുള്ള ആനക്കുട്ടി, കളിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി വീണാണ് ഗുരുതരമായി പരിക്കേറ്റത്. ഏകദേശം 130 കിലോയോളം ഭാരമുള്ള കുട്ടിക്ക് ഇപ്പോൾ സ്വന്തം ശരീരം അനക്കാൻ പോലും കഴിയാത്ത അതീവ ഗുരുതരമായ അവസ്ഥയാണുള്ളത്. കോടനാട് നിന്ന് ക്രെയിൻ ഉപയോഗിച്ച് അതിസാഹസികമായാണ് ആനക്കുട്ടിയെ അനിമൽ ആംബുലൻസിലേക്ക് കയറ്റിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് വന്താരയിലേക്കുള്ള യാത്ര. ആനക്കുട്ടിയെ ഇത്രയും കാലം ശുശ്രൂഷിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരും കേരളത്തിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘവും ഈ യാത്രയിൽ കൂടെയുണ്ട്. ചികിത്സയ്ക്ക് ശേഷം ആനക്കുട്ടി പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്തുമെന്ന് വന്താരയിലെ മെഡിക്കൽ സംഘം ഉറപ്പുനൽകിയിട്ടുണ്ട്. പ്രാഥമികമായി 60 ദിവസത്തെ തീവ്ര ചികിത്സാ പദ്ധതിയാണ് ഇവിടെ ആസൂത്രണം ചെയ്തിരിക്കുന്നത്.

Sports ⏭️

Read News ⏭️

Back to top button