LIFESTYLE
ഇതിഹാസതാരം; 1000 കോടിയിലധികം ആസ്തി, 63 കോടിയുടെ ആഡംബര വീട് : ഇത് ഫ്രഞ്ച് പടയുടെ പുതിയ അമരക്കാരൻ

ഫ്രാൻസ് ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി ഇതിഹാസ താരം സിനദിൻ സിദാൻ ചുമതലയേറ്റിരിക്കുകയാണ്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ സിദാൻ, കളിക്കാരനായും പരിശീലകനായും കരിയറിൽ സമാനതകളില്ലാത്ത വിജയങ്ങളാണ് കൊയ്തത്. ഫ്രഞ്ച് പടയുടെ പുതിയ പരിശീലകനായി അദ്ദേഹം എത്തുമ്പോൾ, അദ്ദേഹത്തിന്റെ വരുമാനവും മാഡ്രിഡിലെ 7 മില്യൻ യൂറോയുടെ ആഡംബര വില്ലയും വീണ്ടും വാർത്തകളിൽ നിറയുകയാണ്. 120 മില്യൻ ഡോളറിന്റെ സാമ്രാജ്യം‘സെലിബ്രിറ്റി നെറ്റ് വർത്ത്’ കണക്കുകൾ പ്രകാരം സിനദിൻ സിദാന് നിലവിൽ 120 മില്യൻ ഡോളറിന്റെ (ഏകദേശം 1,000 കോടിയിലധികം രൂപ) ആസ്തിയുണ്ട്. ലോക ഫുട്ബോളിലെ സ്ഥിരതയാർന്ന പ്രകടനത്തിലൂടെയാണ് അദ്ദേഹം ഈ വമ്പൻ സമ്പത്ത് കെട്ടിപ്പടുത്തത്. ഒരു കളിക്കാരൻ എന്ന നിലയിൽ 110-140 മില്യൻ ഡോളറും, പരിശീലകൻ എന്ന നിലയിൽ 70 മില്യൻ ഡോളറോളം രൂപയും അദ്ദേഹം സമ്പാദിച്ചു. ഇതിന് പുറമെ പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങളിൽ നിന്നായി ദശലക്ഷക്കണക്കിന് ഡോളറാണ് സിദാൻ സ്വന്തമാക്കിയത്.തുടക്കകാലത്തെ പ്രതിഫലം1989-ൽ എഎസ് കാൻസിലൂടെയാണ് സിദാൻ തന്റെ പ്രഫഷനൽ ഫുട്ബോൾ യാത്ര ആരംഭിക്കുന്നത്. അക്കാലത്ത് ഫ്രഞ്ച് ഫുട്ബോളിലെ ശമ്പളം ഇന്നത്തെപ്പോലെ ഉയർന്നതായിരുന്നില്ല. 1996ൽ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലേക്ക് മാറിയതോടെയാണ് സിദാൻ സാമ്പത്തികമായും മുന്നേറാൻ തുടങ്ങിയത്. 1998ൽ ഫ്രാൻസിനെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചതോടെ സിദാന്റെ ജനപ്രീതി ആഗോളതലത്തിൽ വർധിച്ചു. 2001ൽ യുവന്റസ് വിടുമ്പോഴേക്കും 25-35 മില്യൻ ഡോളർ അദ്ദേഹം സ്വന്തമാക്കിയിരുന്നു.‘ഗാലക്റ്റിക്കോ’ യുഗവും പരസ്യവരുമാനവും
Cinema ⏭️


