NEWS

സിങ്കപ്പാറയിലേക്കുള്ള പ്രവേശനം വിലക്കി തമിഴ്നാട്; അപകടങ്ങളുണ്ടാകുന്നുവെന്ന് വാദം


ഇടുക്കി ∙ കൊളുക്കുമലയിലെ സിങ്കപ്പാറയിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം തടഞ്ഞ് തമിഴ്നാട്. അപകടങ്ങളുണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവേശനം താൽക്കാലികമായി വിലക്കിയത്. കഴിഞ്ഞദിവസം പൊലീസ്–റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു നടപടി. എന്നാൽ വിഷയത്തിൽ കേരള പൊലീസ് ഇടപെട്ടതോടെ പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാമെന്ന ധാരണയിലെത്തി. അതേസമയം, കൊളുക്കുമലയിൽ പ്രവേശന വിലക്കില്ല.രണ്ടു മാസം മുൻപ് സിങ്കപ്പാറയിൽനിന്ന് ഒരു യുവാവ് ചാടി മരിക്കുകയും കഴിഞ്ഞയാഴ്ച യുവാവ് തലകറങ്ങി കൊക്കയിലേക്ക് വീഴുകയും ചെയ്തിരുന്നു. തലകറങ്ങി വീണ യുവാവിനെ ഏറെ സാഹസികമായാണ് രക്ഷപെടുത്തി മുകളിലെത്തിച്ചത്.


Fashion ⏭️

Back to top button