LIFESTYLE

ഒരുവശത്ത് വീടില്ലാത്ത ദരിദ്രർ, മറുവശത്ത് പൂട്ടിക്കിടക്കുന്ന ആഡംബരവീടുകൾ! ഇന്ത്യയിൽ വിചിത്ര സാഹചര്യം; കാരണമെന്ത്?


തിളങ്ങുന്ന ഗോപുരങ്ങൾ, മനോഹരമായി രൂപകൽപ്പന ചെയ്ത പൂന്തോട്ടങ്ങൾ, ആധുനിക സൗകര്യങ്ങൾ ലിഫ്റ്റുകൾ, വിശാലമായ പാർക്കിങ് സൗകര്യങ്ങൾ… ഒരു സ്വപ്ന ഭവനത്തിന് വേണ്ടതെല്ലാം അവിടെയുണ്ട്. പക്ഷേ, അവിടെ ആരും താമസിക്കുന്നില്ല. റിയൽ എസ്റ്റേറ്റ് വിപണിയിൽ ‘പ്രേത പ്രോപ്പർട്ടികൾ’(Ghost Properties) എന്ന് വിളിക്കുന്നത് ഇത്തരം ഭവന സമുച്ചയങ്ങളെയാണ്. നിയമപരമായി ഉടമസ്ഥതയുള്ളതോ അല്ലെങ്കിൽ താമസിക്കാൻ പൂർണമായി സജ്ജമായതോ ആയ ഇത്തരം പ്രോപ്പർട്ടികൾ വർഷങ്ങളോളം ആളില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. സമീപകാലത്തായി ഇന്ത്യയിലെ നഗര ഭവന വിപണിയിൽ ഇതിന്റെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.ഇന്ത്യൻ ഭവന വിപണിയിലെ വിരോധാഭാസംദശലക്ഷക്കണക്കിന് സാധാരണക്കാർ താങ്ങാനാവുന്ന വിലയിൽ ഒരു വീടിനായി നഗരങ്ങളിൽ നെട്ടോട്ടമോടുമ്പോഴാണ്, മറുഭാഗത്ത് ആയിരക്കണക്കിന് അപ്പാർട്മെന്റുകൾ ആരും താമസമില്ലാതെ പൂട്ടിയിട്ടിരിക്കുന്നത്. ഇവ ഒന്നുകിൽ ആളില്ലാതെ കിടക്കുന്നു, അല്ലെങ്കിൽ വെറുമൊരു സാമ്പത്തിക നിക്ഷേപമായി മാത്രം മാറ്റിവയ്ക്കപ്പെട്ടിരിക്കുന്നു. യഥാർഥ ആവശ്യക്കാർക്ക് വീട് ലഭിക്കാതെ വരികയും, ഉള്ള വീടുകൾ ശൂന്യമായി കിടക്കുകയും ചെയ്യുന്ന ഈ അവസ്ഥ ഭവന വിപണിയിലെ വലിയൊരു വിരോധാഭാസമാണ് കാണിക്കുന്നത്.വീടുകൾ ‘പ്രേത ഫ്ലാറ്റുകളായി’ മാറുന്നതിന് പിന്നിൽഒരു ഭവന പദ്ധതി പൂർത്തിയായിട്ടും അത് പ്രേത ഫ്ലാറ്റുകളായി മാറുന്നതിന് പിന്നിൽ വ്യക്തമായ ചില കാരണങ്ങളുണ്ട്. പലരും ഈ വീടുകൾ വാങ്ങുന്നത് സ്വന്തമായി താമസിക്കാനോ വാടകയ്ക്ക് നൽകാനോ വേണ്ടിയല്ല. ഭാവിയിൽ വസ്തുവില ഉയരുമ്പോൾ മറിച്ചുവിറ്റ് വൻ ലാഭം കൊയ്യാമെന്ന പ്രതീക്ഷയിലാണ് വലിയൊരു വിഭാഗം നിക്ഷേപകരും പണം മുടക്കുന്നത്.ഉയർന്ന വാടക, മോശം കണക്ടിവിറ്റി അല്ലെങ്കിൽ ചുറ്റുമുള്ള പ്രദേശങ്ങളിൽ സ്കൂളുകൾ, വിപണികൾ, ആശുപത്രികൾ, തൊഴിലവസരങ്ങൾ എന്നിവയുടെ കുറവ് കാരണം പല ഫ്ലാറ്റുകളും ഒഴിഞ്ഞുകിടക്കുന്നു. നിർമാണ വേഗത്തിന് ഒപ്പം സഞ്ചരിക്കാൻ പ്രാദേശിക അടിസ്ഥാന സൗകര്യ വികസനത്തിന് സാധിക്കാതെ വരുന്നതാണ് ഇവിടെ വില്ലനാകുന്നത്. വലിയ ഭവന പദ്ധതികൾ പൂർത്തിയാകുമ്പോഴേക്കും അവിടേക്ക് ആവശ്യമായ റോഡുകളോ പൊതുഗതാഗത സംവിധാനങ്ങളോ വാണിജ്യ മേഖലകളോ വികസിക്കാറില്ല. ഇത് സാധ്യതയുള്ള താമസക്കാരെ ഇത്തരം ഇടങ്ങളിൽ നിന്ന് അകറ്റി നിർത്തുന്നു.


Cinema ⏭️

Back to top button