LIFESTYLE

അൽപ്പം ടാൽക്കം പൗഡർ മതി, എത്ര കഠിനമായ കറയും ഞൊടിയിടയിൽ മാറ്റാം; ഈ സൂത്രം പരീക്ഷിച്ച് നോക്കൂ


പ്രതീകാത്മക ചിത്രം

ഏറെ ആഗ്രഹിച്ച് വാങ്ങുന്ന വസ്‌ത്രങ്ങളിൽ കറ പറ്റുന്ന അവസ്ഥ ഒന്ന് ചിന്തിച്ച് നോക്കൂ. സഹിക്കാൻ പോലും പറ്റില്ലല്ലേ. സാധാരണ കറ മാറാനായി എല്ലാവരും ആദ്യം ചെയ്യുന്നത് സോപ്പ് പൊടി ഉപയോഗിച്ച് കഴുകുക എന്നതാണ്. എന്നാൽ, കഠിനമായ കറകൾ മാറാൻ ഇതിലൂടെ സാധിക്കില്ല. പ്രത്യേകിച്ച് എണ്ണ പോലുള്ള കറകൾ. ഇവ മാറാനായി വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില എളുപ്പ മാർഗങ്ങൾ നോക്കൂ.

ചൂടുവെള്ളം

വസ്‌ത്രങ്ങളിൽ നിന്ന് എണ്ണക്കറകൾ വേഗത്തിൽ നീക്കാൻ സഹായിക്കുന്ന ഒന്നാണ് ചൂടുവെള്ളം. ഇതിനായി തിളച്ചവെള്ളം നേരിട്ട് തുണിയിലെ കറയിലേക്ക് ഒഴിക്കുക. ശേഷം ഉപയോഗിക്കാത്ത ടൂത്ത് ബ്രഷുകൊണ്ട് സ്‌ക്രബ് ചെയ്യുക. ശേഷം വീര്യം കുറഞ്ഞ സോപ്പോ സോപ്പ് പൊടിയോ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.

ബേക്കിംഗ് സോഡ

വസ്‌ത്രങ്ങളിലെ എണ്ണമയം എളുപ്പത്തിൽ മാറ്റാൻ ബേക്കിംഗ് സോഡകൊണ്ട് സാധിക്കും. ചെറുചൂടുവെള്ളത്തിൽ അൽപ്പം ബേക്കിംഗ് സോഡ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം കറയിൽ പുരട്ടിക്കൊടുക്കുക. അൽപ്പസമയം വച്ചശേഷം കഴുകി കളയാവുന്നതാണ്.

നാരങ്ങ

വസ്‌ത്രങ്ങളിലെ എണ്ണക്കറയും പാടുകളും മാറ്റാൻ നാരങ്ങ നല്ലതാണ്. ഇതിനായി നാരങ്ങ രണ്ടായി മുറിച്ച് അൽപ്പം നീരെടുത്ത് കറയുള്ള ഭാഗത്ത് പുരട്ടുക. അൽപ്പസമയത്തിന് ശേഷം സാധാരണ രീതിയിൽ വസ്‌ത്രം കഴുകാവുന്നതാണ്.

ടാൽക്കം പൗഡർ

വസ്‌ത്രങ്ങളിലെ എണ്ണക്കറ മാറ്റാൻ ഏറ്റവും നല്ല മാർഗമാണിത്. വളരെ മൃദുവായ തുണികളിൽ പോലും ഇത് പരീക്ഷിക്കാവുന്നതാണ്. എണ്ണ പറ്റിയ ഭാഗത്ത് പൗഡർ പുരട്ടിയ ശേഷം വിരലുകൾകൊണ്ട് അമർത്തുക. ശേഷം അൽപ്പം വെള്ളം പുരട്ടി 30 മിനിട്ട് മാറ്റിവയ്‌ക്കുക. ശേഷം സാധാരണ രീതിയിൽ സോപ്പ് പൊടി ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. എണ്ണക്കറ മാറിയില്ലെങ്കിൽ വീണ്ടും ഇതേരീതി ആവർത്തിച്ചാൽ മതി.

RELATED TOPICS: TALCUM POWDER, STAIN REMOVAL TIPS, CLEANING HACKS, STAIN REMOVAL, HOMEREMEDIES


Source link

Back to top button