LIFESTYLE
സച്ചിന്റെ 100 കോടിയുടെ വീട്: ക്രിക്കറ്റ് ബാറ്റിനായി പൂജാമുറി, 50 കാറുകൾ പാർക്ക് ചെയ്യാം, ഇതൊരു വിസ്മയലോകം

മുംബൈ ബാന്ദ്രയിൽ, അറബിക്കടലിന് അഭിമുഖമായി തലയുയർത്തി നിൽക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ നൂറു കോടി രൂപ വിലമതിക്കുന്ന ആഡംബര ബംഗ്ലാവ്. വീട് എന്നതിനപ്പുറം ചരിത്രവും ആധുനികതയും സച്ചിന്റെ വ്യക്തിപരമായ അഭിരുചികളും ചേർന്നൊരുക്കുന്ന ഒരു വിസ്മയ ലോകമാണിത്. 50 കാറുകൾ ഒരേസമയം പാർക്ക് ചെയ്യാവുന്ന കൂറ്റൻ ബേസ്‌മെന്റും, തന്റെ ക്രിക്കറ്റ് ബാറ്റിനായി ഒരുക്കിയ പ്രത്യേക ക്ഷേത്രവുമെല്ലാം ഈ വീടിന്റെ ആകർഷണങ്ങളാണ്. ഡൊറാബ് വില്ലയിൽ നിന്ന്സച്ചിന്റെ ഈ സ്വപ്നഭവനം ഇന്ന് കാണുന്ന രൂപത്തിലേക്ക് മാറുന്നതിന് മുൻപ് ചരിത്രത്താളുകളിൽ ‘ഡോറാബ് വില്ല’ എന്നാണ് അറിയപ്പെട്ടിരുന്നതായിരുന്നു. 1926ൽ നിർമിച്ച, വാർഡൻ കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്ന ഈ പൈതൃക ബംഗ്ലാവ് 2007ലാണ് സച്ചിൻ തെൻഡുൽക്കർ സ്വന്തമാക്കുന്നത്.തുടർന്ന്, കുടുംബത്തിന്റെ ആവശ്യങ്ങൾക്കും താല്പര്യങ്ങൾക്കും അനുസൃതമായി ഈ ഘടന പുനർനിർമിക്കാൻ പ്രശസ്ത ആർക്കിടെക്റ്റ് പ്രകാശ് സാപ്രെയെ ചുമതലപ്പെടുത്തി. പൈതൃക ഭംഗി ഒട്ടും ചോർന്നുപോകാതെ, ഉള്ളിൽ അത്യാധുനിക സൗകര്യങ്ങൾ ഒരുക്കുക എന്നതായിരുന്നു വെല്ലുവിളി. നീണ്ട നാല് വർഷത്തെ സൂക്ഷ്മമായ നവീകരണ ജോലികൾക്കൊടുവിൽ 2011ലാണ് സച്ചിനും കുടുംബവും ഇവിടേക്ക് താമസം മാറുന്നത്.മൂന്ന് നിലകളിലായി പരന്നുകിടക്കുന്ന 6,000 ചതുരശ്ര അടി വിസ്തീർണം, രണ്ട് ഭൂഗർഭ ബേസ്‌മെന്റുകളും വിശാലമായ ഒരു ടെറസും, അറബിക്കടലിന്റെ മനോഹരമായ ദൃശ്യങ്ങളിലേക്ക് തുറക്കുന്ന ജാലകങ്ങൾ തുടങ്ങിയവായാണ് ഈ വീടിന്റെ പ്രത്യേകത. ഓർമകളുടെ സ്ക്രാപ്പ്ബുക്ക് പോലെ മുറികൾ
Source link
CINEMA
CINEMA


