LIFESTYLE

വസ്ത്രങ്ങളിലെ എത്ര കടുത്ത കറയും അഞ്ച് മിനിട്ട് കൊണ്ട് കളയാം,​ ചെറുനാരങ്ങയ്‌ക്കൊപ്പം ഈ രണ്ട് സാധനങ്ങൾ മാത്രം മതി

വെളുത്ത അല്ലെങ്കിൽ ഇളംനിറമുള്ള വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. എന്നാൽ വസ്ത്രങ്ങളിൽ കറയാകുമോ എന്ന പേടികൊണ്ട് മിക്കവരും ആ ഇഷ്ടം വേണ്ടെന്ന് വയ്‌ക്കാറുണ്ട്. പ്രത്യേകിച്ച് എണ്ണക്കറയായാൽ അത് പെട്ടെന്നൊന്നും പോവുകയുമില്ല.

എത്ര ഉരച്ച് കഴുകിയാലും കറ പൂർണമായി പോകണമെന്നുമില്ല. മാത്രമല്ല കല്ലിലും മറ്റും അധിക സമയം ഉരയ്ക്കുമ്പോൾ വസ്ത്രം ചീത്തയാകാനും സാദ്ധ്യതയുണ്ട്. വലിയ മെനക്കേടില്ലാതെ, മിനിട്ടുകൾക്കുള്ളിൽ എണ്ണക്കറ കളയാൻ സാധിച്ചാൽ അതല്ലേ ഏറ്റവും നല്ലത്. ഡിഷ് സോപ്പ്, ബേക്കിംഗ് സോഡ, ചെറുനാരങ്ങ എന്നിവ ഉപയോഗിച്ച് എളുപ്പത്തിൽ വസ്ത്രങ്ങളിലെ കറ കളയാൻ സാധിക്കും.

വസ്ത്രങ്ങളിലെ കറ എങ്ങനെ കളയാം?


കറയിലേക്ക് കുറച്ച് ഡിഷ് സോപ്പ് ഒഴിക്കുക. ഇതിനുമുകളിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ഒഴിക്കുക. അതിന്റെ മുകളിലേക്ക് ചെറുനാരങ്ങയുടെ നീരും ഒഴിക്കുക. ഇനി ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ചുകൊടുക്കുക. ശേഷം അഞ്ച് മിനിട്ട് വയ്ക്കുക. അതിനുശേഷം വെള്ളത്തിൽ കഴുകിയെടുക്കാം. കറ അപ്രത്യക്ഷമാകും.
RELATED TOPICS: REMOVES CLOTHES STAIN, LEMON STAIN REMOVER, CLOTHES CLEANING, CLOTES CLEANING TIPS, NATURAL STAIN REMOVAL


News ⏭️

Back to top button