LIFESTYLE

‘ഒരിക്കലും വെള്ളം കയറില്ല’ എന്ന് കരുതിയ വസ്തുവും വീടും മുങ്ങി! 2026ലെ വെള്ളപ്പൊക്കം മലയാളിയെ പഠിപ്പിക്കുന്നതെന്ത്?


മൂന്നു നാല് കൊല്ലം മുൻപാണ് ദുബായിൽ നിന്നും അൻവർ എന്നെ വിളിക്കുന്നത്.”ചേട്ടൻ നാട്ടിൽ പോകുമ്പോൾ ചാവക്കാട് വരെ ഒന്ന് പോകണം. വീട് പണിയാൻ ഉദ്ദേശിക്കുന്ന സ്ഥലം ഒന്ന് കാണണം.”ഇത്തരം ഒരാവശ്യവുമായി വരുന്നവരോട് ഞാൻ ചോദിക്കുന്ന ചോദ്യങ്ങളിലൊന്ന്,  സ്ഥലത്തു വെള്ളപ്പൊക്കമോ, വെള്ളക്കെട്ടോ ഉണ്ടായിട്ടുണ്ടോ എന്നതാണ്. അൻവർ ഒറ്റവാക്കിൽ ഉത്തരവും തന്നു:”ഞങ്ങളുടെ ഓർമ്മയിൽ ഇല്ല, ഉണ്ടാവാനുള്ള ഒരു സാധ്യതയും ഇല്ല.”അങ്ങനെ ഞാൻ ചാവക്കാട്ടെത്തി, ഒരു ജൂലൈ മാസത്തിൽ. അൻവർ ഷെയർ ചെയ്ത ഗൂഗിൾ ലൊക്കേഷനിൽ എത്താറായപ്പോഴാണ് അവിടെ കൂട്ടം കൂടി നിന്നിരുന്ന കുറച്ചാളുകൾ കാർ തടഞ്ഞത്.”വണ്ടി മുന്നോട്ടു പോവില്ല, വെള്ളം പൊങ്ങിയിരിക്കുകയാണ് ”


Cinema ⏭️

Back to top button