LIFESTYLE

ഇനി റോഡിലെ‌ ഗട്ടറിൽ വീണ് നട്ടെല്ലൊടിയില്ല, സ്‌കൂട്ടർ വഴി പറഞ്ഞുതരും, അലർട്ട് സംവിധാനമൊരുക്കി ഏഥർ


ഏഥറിലെ പോട്ട് ഹോൾ അലർട്ട് സംവിധാനം

കൊച്ചി: യാത്രയ്ക്കിടെ മുന്നിലുള്ള കുഴികൾ, തകർന്ന റോഡ് ഭാഗങ്ങൾ, അസമമായ പ്രതലങ്ങൾ, വേഗ തടയണകൾ എന്നിവയെക്കുറിച്ച് മുൻകൂട്ടി അറിയിക്കുന്ന പോട്ട്‌ഹോൾ+ അലർട്ട്സ് സംവിധാനം ഏഥർ എനർജി അവതരിപ്പിച്ചു. ഏഥർ 450 എപെക്സ്, 450എക്സ്, റിസ്റ്റ ഇസഡ് എന്നിവയുൾപ്പെടെ രണ്ടാം തലമുറയും അതിന് മുകളിലുള്ള സ്‌കൂട്ടറുകളിലാണ് ഈ സൗകര്യം ലഭ്യമാകുക.

ഏഥറിന്റെ കണക്‌ടഡ് സ്‌കൂട്ടറുകളിൽ നിന്നുള്ള യാത്രാ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഏറ്റവും വേഗത്തിലുള്ള വഴിക്ക് പകരം കൂടുതൽ സുഗമമായ യാത്രാമാർഗവും ഇത് നിർദേശിക്കും. സ്‌കൂട്ടറിന്റെ ഡാഷ്‌ബോർഡിലും ശബ്ദ മുന്നറിയിപ്പായും വിവരങ്ങൾ ലഭ്യമാകും. യാത്രക്കാരുടെ സുരക്ഷയും യാത്രാസൗകര്യവും കൂടുതൽ മെച്ചപ്പെടുത്തുകയാണ് ഈ പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു.

English Summary

Ather Energy has introduced Pothole+ Alerts, a new safety feature that warns riders in advance about potholes, damaged road sections, uneven surfaces, and speed breakers during their journey. The feature will be available on second-generation and newer Ather scooters, including the Ather 450 Apex, Ather 450X, and Rizta Z.


News ⏭️

Back to top button