ഉരുളക്കിഴങ്ങുകറി ദേ ഇങ്ങനെയാണ് ഉണ്ടാക്കേണ്ടത്; ഹോട്ടൽ ടേസ്റ്റിൽ ഈസിയായി തയ്യാറാക്കാം

പ്രതീകാത്മക ചിത്രം
അപ്പത്തിനും ചപ്പാത്തിക്കും പൂരിക്കുമൊപ്പമുള്ള മികച്ച കോംബോകളിലൊന്നാണ് ഉരുളക്കിഴങ്ങ് കറി. എന്നാൽ ഇത് തയ്യാറാക്കുമ്പോൾ ഹോട്ടലിലെ ടേസ്റ്റ് കിട്ടുന്നില്ലെന്ന് പലരും പരാതിപ്പെടാറുണ്ട്. നാവിൽ വെള്ളമൂറും രുചിയിൽ ഉരുളക്കിഴങ്ങ് കറി ഇങ്ങനെ തയ്യാറാക്കാം.
തയ്യാറാക്കുന്ന വിധം
ആവശ്യത്തിന് ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് വൃത്തിയാക്കിയെടുക്കണം. ഇനിയിത് ചെറിയ കഷ്ണങ്ങളാക്കാം. അടുത്തതായി ഒരു പാൻ ചൂടാക്കി അതിൽ കുറച്ച് എണ്ണയൊഴിച്ച് രണ്ട് സവാള അരിഞ്ഞതും നാല് പച്ചമുളക് അരിഞ്ഞതും കുറച്ച് കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റിയെടുക്കണം.
ഇതിലേയ്ക്ക് ഉരുളക്കിഴങ്ങും രണ്ട് ടീ സ്പൂൺ ഉപ്പും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് ഏഴെട്ട് മിനിട്ട് വഴറ്റണം. ഇത് ചൂടോടെതന്നെ പ്രഷർ കുക്കറിലേയ്ക്ക് മാറ്റണം. ശേഷം അല്പം വെള്ളം ചേർത്ത് മൂന്നോ നാലോ വിസിൽ വരെ വേവിക്കണം. ആവി പോയതിനുശേഷം കുക്കർ തുറന്ന് ഉരുളക്കിഴങ്ങ് ചെറുതായി ഉടച്ചുകൊടുക്കാം. തുടർന്ന് ഒരു ടീസ്പൂൺ പെരുംജീരകപ്പൊടി, മുക്കാൽ ഗ്ളാസ് കട്ടിയുള്ള തേങ്ങാപ്പാൽ, കുറച്ച് മല്ലിയില എന്നിവ ചേർത്ത് നന്നായിളക്കി ചെറുതായി തിളപ്പിക്കണം. അവസാനം കടുക് താളിച്ചുകഴിഞ്ഞാൽ അടിപൊളി ഉരുളക്കിഴങ്ങ് കറി റെഡി.
English Summary
The Malayalam article presents a detailed recipe for preparing a delicious potato curry, ideal with appam, chapathi, and poori. It guides readers to achieve a hotel-style taste at home. The steps involve sautéing onions and green chillies, pressure cooking potatoes with spices, adding thick coconut milk, and tempering to finish for a rich, flavorful dish.
RELATED TOPICS: POTATO CURRY, POTATO CURRY RECIPE, HOSTEL FOOD RECIPE, HOTEL POTATO CURRY
News ⏭️


