ഷവർ ഹെഡിലെ ദ്വാരങ്ങൾ തുറക്കാം; പുത്തൻപോലെ തിളങ്ങാൻ എളുപ്പവഴി

പ്രതീകാത്മക ചിത്രം
പൈപ്പ്, ഷവർ തുടങ്ങിവയുടെ ദ്വാരങ്ങളിൽ കാലക്രമേണ അഴുക്കുകൾ അടിഞ്ഞുകൂടി വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുന്നത് മിക്ക വീടുകളിലെയും പ്രധാന പ്രശ്നമാണ്. വെള്ളത്തിലെ ചുണ്ണാമ്പ് ധാതു അവശിഷ്ടങ്ങളാകാം ഇത്തരത്തിൽ ദ്വാരങ്ങൾ അടഞ്ഞുപോകുന്നതിന് പ്രധാന കാരണം. ഇതൊഴിവാക്കാൻ ഏത് വിധത്തിലുള്ള ഉൽപ്പന്നങ്ങളാണ് ഷവറുകളിൽ ഉപയോഗിക്കേണ്ടതെന്ന് മനസിലാക്കുന്നതാണ് പ്രധാന കാര്യം.
ബേക്കിംഗ് സോഡയ്ക്കും വിനാഗിരിയ്ക്കും പകരം സിട്രിക് ആസിഡ് അടങ്ങിയ മൃദുവായ ക്ലീനറുകൾ ഉപയോഗിക്കുന്നത് ഷവറുകൾ എളുപ്പത്തിൽ വൃത്തിയാക്കാൻ സഹായിക്കും. എന്നാൽ, ഇത്തരം ക്ലീനറുകൾ ഉപയോഗിക്കുന്നതിന് മുൻപ് ഏത് തരത്തിലുള്ള മെറ്റീരിയലാണ് ഷവറിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് മനസിലാക്കേണ്ടതുണ്ട്.
എങ്ങനെയാണ് ഷവർ ഹെഡ് വൃത്തിയാക്കേണ്ടത്?
ചെറുചൂടുവെള്ളത്തിൽ സിട്രിക് ആസിഡ് അടങ്ങിയ ക്ലീനർ പാക്കറ്റിലെ നിർദേശപ്രകാരം കലർത്തുക. ഷവർ ഹെഡ് ഏതാനും നിമിഷങ്ങൾ മാത്രം ഈ വെള്ളത്തിൽ മുക്കിവച്ചശേഷം മൃദുവായ തുണിയോ സ്പോഞ്ചോ ഉപയോഗിച്ച് വൃത്തിയാക്കാം. സിലിക്കൺ ദ്വാരങ്ങളാണെങ്കിൽ വിരലുകൾ കൊണ്ട് സാവധാനം തിരുമ്മിയും അഴുക്ക് നീക്കാം. ശേഷം നന്നായി കഴുകിയ ഷവർ ഹെഡ് തിരികെ പൈപ്പിൽ ഘടിപ്പിക്കാം.
ചെയ്യാൻ പാടില്ലാത്തത്
സിട്രിക് ആസിഡ് ബ്ലീച്ചുമായോ ക്ലോറിൻ അടഞ്ഞിയ മറ്റ് ക്ലീനറുകളുമായോ ഒരിക്കലും കലർത്തരുത്. ഉപയോഗത്തിന് ശേഷം ഷവർ ഹെഡ് നന്നായി കഴുകുന്നതും പ്രധാനമാണ്. പതിവായി വൃത്തിയാക്കുകയും ഉപയോഗത്തിന് ശേഷം വെള്ളം തുടച്ചുനീക്കുകയും ചെയ്താൽ ദ്വാരങ്ങളിൽ ചുണ്ണാമ്പ് അടിഞ്ഞുകൂടുന്നത് തടയാൻ സാധിക്കും.
English Summary
Citric acid-based mild cleaners can help remove limescale from shower-head holes, improving water flow and spray. Regular cleaning and proper rinsing can prevent buildup, especially in hard-water homes.
RELATED TOPICS: HOW TO CLEAN SHOWER HEADS, CLEAN HOME, EASY TIPS FOR BATHROOM CLEANING
News ⏭️


