LIFESTYLE

കടമില്ല, സമാധാനമുണ്ട്; കേരളത്തിൽ പ്രചാരമേറുന്ന വീട്; വിഡിയോ


പത്തനംതിട്ട പന്തളത്ത് പ്രവാസിയായ വിനോദ് ഒരുക്കിയ വീടിന്റെ വിശേഷങ്ങൾ കണ്ടുവരാം. പരമ്പരാഗത ശൈലിയും പുതിയകാല സൗകര്യങ്ങളും കൂട്ടിയിണക്കി 1750 സ്ക്വയർ ഫീറ്റിൽ ഒറ്റനിലയിലാണ് വീടൊരുക്കിയിരിക്കുന്നത്. ദേവായനം എന്നാണ് വീടിന്റെ പേര്.പല തട്ടുകളായി ചരിഞ്ഞ മേൽക്കൂരയാണ്. നിരപ്പായി വാർത്തശേഷം ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചിരിക്കുകയാണ്. സിമന്റ് ഫിനിഷിൽ ചെയ്തെടുത്തിരിക്കുന്ന ആറ് തൂണുകൾ നീളൻ പൂമുഖം അലങ്കരിക്കുന്നു. പൂമുഖം, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, അറ്റാച്ച്ഡ് ബാത്റൂമോടു കൂടിയ മൂന്ന് ബെഡ്റൂമുകൾ… ഇത്രയുമാണ് ഏകദേശം 1750 സ്ക്വയർഫീറ്റിൽ ഒരുക്കിയിട്ടുള്ളത്.പ്രധാന വാതിൽ തുറന്ന് പ്രവേശിക്കുന്നത് ഓപ്പൺ ഹാളിലേക്കാണ്. സെമി ഓപ്പൺ തീമിലാണ് അകത്തളങ്ങൾ. ഇടങ്ങളെല്ലാം വിഷ്വലി കണക്ടഡ് ആണ്. ഒരു വിശാലതയുടെ അനുഭവം അതിലൂടെ ലഭിക്കുന്നു.പരിപാലനം കണക്കിലെടുത്ത് ക്ലോസ്ഡ് ആയിട്ടുള്ള നടുമുറ്റമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മുകളിൽ ടഫൻ‍ഡ് ഗ്ലാസ് കൊടുത്ത് പർഗോള സീലിങ് ചെയ്തിരിക്കുന്നു. താഴെ ആർട്ടിഫിഷ്യൽ ഗ്രാസ് വിരിച്ചു. കൃഷ്ണവിഗ്രഹവും ചെറിയൊരു വാട്ടർ ഫൗണ്ടനും ഇവിടം കൂടുതൽ ഭംഗിയുള്ളതാക്കുന്നു.പരമാവധി സ്‌പേസ് യൂട്ടിലൈസ് ചെയ്യുന്ന ‌രീതിയിലുള്ള ഡൈനിങ് ടേബിളാണ് ഡൈനിങ് ഏരിയയിലുള്ളത്. ഇതിനോട് ചേർന്ന് വാഷ് ഏരിയയും ഒരുക്കി.ഗ്രേ റെഡ് തീമിലാണ് കിച്ചൻ. HDMR ഷീറ്റിലാണ് ക്യാബിനറ്റുകൾ. കൗണ്ടർ ഗ്രാനൈറ്റിലാണ്. ചെറിയ സ്ഥലത്തും പരമാവധി സ്റ്റോറേജ് ഇവിടെ ഉൾക്കൊള്ളിക്കാൻ ശ്രമിച്ചിട്ടുണ്ട്. അനുബന്ധമായിട്ട് വർക്കിങ് കിച്ചൻ ഒരുക്കി.


Cinema ⏭️

Back to top button