LIFESTYLE
ബിസിനസ് ബുദ്ധിയിലും ഖിലാഡി: പ്രോപ്പർട്ടികൾ തക്കസമയത്ത് വിറ്റു; അക്ഷയ് കോടികൾ ലാഭം നേടിയ വഴി കണ്ടുപഠിക്കണം

സിനിമകളിൽ മാത്രമല്ല, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളിലും താൻ മുൻപന്തിയിലാണെന്ന് തെളിയിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാർ. മുംബൈയിലെ പ്രമുഖ ആഡംബര റെസിഡൻഷ്യൽ മേഖലകളായ മുളുണ്ടിലും ബോറിവാലിയിലുമുള്ള അപ്പാർട്മെന്റുകൾ വിറ്റ് വൻലാഭമാണ് താരം നേടിയത്. കോടികളുടെ ലാഭത്തോടെയുള്ള ഈ വിൽപന മുംബൈ റിയൽ എസ്റ്റേറ്റ് വിപണിയിൽ വലിയ ചർച്ചയായിരിക്കുകയാണ്.12.38 കോടിയുടെ വിൽപനമുംബൈ മുളുണ്ട് വെസ്റ്റിലെ എൽബിഎസ് റോഡിൽ സ്ഥിതി ചെയ്യുന്ന, ഒബ്റോയ് റിയൽറ്റിയുടെ പ്രീമിയം പ്രോജക്ടായ ‘ഒബ്റോയ് എനിഗ്മ’ കെട്ടിടത്തിലെ രണ്ട് ആഡംബര അപ്പാർട്മെന്റുകളാണ് അക്ഷയ് കുമാർ അടുത്തിടെ വിറ്റത്. കെട്ടിടത്തിന്റെ മുകളിലത്തെ നിലകളിലാണ് ഈ രണ്ട് ഫ്ലാറ്റുകളും സ്ഥിതി ചെയ്യുന്നത്.രണ്ട് അപ്പാർട്മെന്റുകളും കൂടി ആകെ 12.38 കോടി രൂപയ്ക്കാണ് വിൽപന നടത്തിയത്. 2017 ഒക്ടോബറിൽ ഏകദേശം 9 കോടി രൂപയ്ക്കാണ് അക്ഷയ് കുമാർ ഈ പ്രോപ്പർട്ടി സ്വന്തമാക്കിയത്. ഒൻപത് വർഷത്തെ നിക്ഷേപത്തിലൂടെ ഓരോ അപ്പാർട്മെന്റിൽ നിന്നും ഏകദേശം 1.70 കോടി രൂപയുടെ അധിക ലാഭം താരത്തിന് ലഭിച്ചു.വിറ്റഴിച്ച ഓരോ അപ്പാർട്മെന്റിനും 1,886 ചതുരശ്ര അടി വിസ്തീർണമുണ്ട്. ഓരോ ഫ്ലാറ്റിനും മൂന്ന് വീതം ആകെ ആറ് കാർ പാർക്കിങ് ഇടങ്ങളും ഇടപാടിന്റെ ഭാഗമായി കൈമാറിയിട്ടുണ്ട്.‘സണ്ണി ഹോം കെയർ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയാണ് ഈ രണ്ട് അപ്പാർട്മെന്റുകളും വാങ്ങിയിരിക്കുന്നത്. 2026 ജൂൺ 30–ന് റജിസ്റ്റർ ചെയ്ത ഈ ഇടപാടിനായി വാങ്ങുന്നയാൾ ആകെ 74.28 ലക്ഷം രൂപ സ്റ്റാംപ് ഡ്യൂട്ടിയായി മാത്രം അടച്ചിട്ടുണ്ടെന്ന് പ്രോപ്പർട്ടി റജിസ്ട്രേഷൻ രേഖകൾ വ്യക്തമാക്കുന്നു.
Source link
CINEMA
CINEMA


