NEWS

സ്വർണവില കുതിപ്പിൽ; വാങ്ങുന്നവരുടെ നെഞ്ചിൽ ‘തീ’, മോദിയുടെ നടപടി സ്വർണവിപണിക്ക് ‘ഇരുട്ടടി’ ആകുമെന്ന് പ്രവചനം


ആഭരണ പ്രേമികളുടെ ചങ്കിൽ തീ കോരിയിട്ട് സ്വർണവിലയുടെ മുന്നേറ്റം. ഇന്ന് ഗ്രാമിന് 125 രൂപ വർധിച്ച് 13,475 രൂപയിലെത്തി. പവൻവില 1000 രൂപ കൂടി 1,07,800 രൂപ. ഇന്നലെ പവന് 2480 രൂപ വർധിച്ചിരുന്നു. മൂന്നു ദിവസത്തിനിടെ പവന് 4560 രൂപ വർധിച്ചു. രാജ്യാന്തര വിപണിയിൽ സ്വർണവില മാറിയതോടെയാണ് കേരളത്തിലെയും മാറ്റം. ഇറാൻ – യുഎസ് സംഘർഷത്തിനു അയവു വന്നതും യുഎസ് ഫെഡറൽ റിസർവ് കടുത്ത പലിശ വർധനയിലേക്ക് കടന്നേക്കില്ലെന്നുമുള്ള റിപ്പോർട്ടുകളാണ് രാജ്യാന്തര വിപണിയിൽ സ്വർണവിലയെ കയറ്റിയത്. ഇന്നലെ പുറത്തുവന്ന യുഎസ് തൊഴിൽ കണക്കുകളാണ് ഇതിൽ നിർണായകം. യുഎസിൽ ജൂണിലെ തൊഴിൽ അവസരങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞതോടെ പലിശ ഉയർത്തൽ തീരുമാനം ഫെഡ് വൈകിപ്പിച്ചേക്കുമെന്ന പ്രതീക്ഷ ശക്തമായി. ഇത് അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് കുറച്ചു. മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നത് കൂടുതൽ എളുപ്പമായി. ഡിമാൻഡ് കൂടി, അതോടെ സ്വർണവിലയും കൂടി.ഇന്ത്യയിൽ ഡിമാൻഡ് കുറയും


Source link

Back to top button