NEWS

പ്രവാസികൾക്ക് ആശ്വാസം, കോൺസുലർ സേവനങ്ങൾ നാളെ മുതൽ; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ‘പണി പാളും’!


അബുദാബി/ ദുബായ്∙ ഭരണപരമായ കാരണങ്ങളാൽ താൽക്കാലികമായി പരിമിതപ്പെടുത്തിയിരുന്ന കോൺസുലർ സേവനങ്ങൾ നാളെ (ജൂലൈ 2) മുതൽ അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായിലെ കോൺസുലേറ്റ് ജനറൽ ഓഫിസിലും നേരിട്ട് നൽകിത്തുടങ്ങും. പാസ്‌പോർട്ട്, വീസ, അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള വിവിധ സേവനങ്ങളാണ് ഇത്തരത്തിൽ പരിമിതമായ തോതിൽ വീണ്ടും ലഭ്യമാക്കുകയെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അറിയിച്ചു.ആദ്യം വരുന്നവർക്ക് മുൻഗണന എന്ന അടിസ്ഥാനത്തിൽ ‘വാക്ക്-ഇൻ’ രീതിയിലായിരിക്കും അപേക്ഷകർക്ക് പ്രവേശനം അനുവദിക്കുക. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് ഇതിനായുള്ള സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. സേവനങ്ങൾ ആവശ്യമുള്ള പൊതുജനങ്ങൾ ആവശ്യമായ രേഖകളും പൂർണമായി പൂരിപ്പിച്ച അപേക്ഷാ ഫോമുകളുമായി നേരിട്ട് എംബസിയിലോ കോൺസുലേറ്റിലോ എത്തേണ്ടതുണ്ട്. നിശ്ചിത ഫീസ് അടച്ച ശേഷമായിരിക്കും അപേക്ഷകൾ സ്വീകരിക്കുക. ഓഫിസുകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി അപേക്ഷകന് മാത്രമായിരിക്കും ഉള്ളിലേക്ക് പ്രവേശനം അനുവദിക്കുക.


Source link

Back to top button