NEWS
‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത്; പാർട്ടിക്കാർ പറയുന്നത് ശരിയല്ല, എന്നോട് ക്ഷമിക്കണം’

കൊല്ലം∙ ചിന്നക്കടയിൽ കോടിയേരി ബാലകൃഷ്ണന്റെ ഫ്ലെക്സ് കീറിയ സംഭവത്തിൽ വിശദീകരണവുമായി അക്ബർ ഷാ. താൻ എസ്എഫ്‍ഐ, ഡിവൈഎഫ്ഐ മുൻ പ്രവർത്തകനായിരുന്നെന്നും ചിന്നക്കടയിൽ വച്ച് നടത്തിയ പ്രകടനത്തിന്റെ കൂടെ കൂടുകയായിരുന്നുവെന്നും അക്ബർ ഷാ പറഞ്ഞു.‘‘ഇപ്പോൾ വാർത്തയിലും സോഷ്യൽ മീഡിയയിലും ഞാനാണു താരം. താരം ആകണമെന്നു വിചാരിച്ചു ചെയ്തതല്ല. കോടിയേരിയുടെ ഫ്ലെക്സ് ആണെന്ന് വിചാരിച്ചില്ല. കോൺഗ്രസിന്റെ ഫ്ലെക്സ് ആണെന്നു കരുതിയാണ് കീറിയത്. പാർട്ടിക്കാർ ഞാൻ എസ്എഫ്ഐക്കാരൻ അല്ലെന്നും നുഴഞ്ഞുകയറിയതാണെന്നും പറയുന്നു. എന്നാൽ അങ്ങനെയല്ല. ഞാൻ എസ്എഫ്ഐയുടെ പ്രവർത്തകനായിരുന്നു. മൂന്നു വർഷം മുൻപ് ജോലി കിട്ടി വിദേശത്തേക്കു പോയി. ഇപ്പോൾ ലീവിനു വന്നതാണ്. കഴിഞ്ഞ ദിവസം ചിന്നക്കടയിലെ എസ്എഫ്ഐയുടെ പ്രകടനം കണ്ട് അതിനൊപ്പം ചേരുകയായിരുന്നു. അല്ലാതെ നുഴഞ്ഞുകയറി അക്രമം അഴിച്ചുവിട്ടതല്ല. പറ്റിയതു തെറ്റാണ്. ദയവു ചെയ്ത് എല്ലാവരും എന്നോടു ക്ഷമിക്കണം’’– അക്ബർ ഷാ പറഞ്ഞു.
Fashion ⏭️




