NEWS

സുഹൈലിന് എതിരായ ആത്മഹത്യാക്കുറിപ്പ് യുവതിയെക്കൊണ്ട് നിർബന്ധിപ്പിച്ച് എഴുതിച്ചു; മരിക്കുന്നതിന് മുൻപ് ഭർത്താവിന്റെ മർദനം

പത്തനംതിട്ട∙ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി പ്രതിയായ ആത്മഹത്യ പ്രേരണാ കേസുമായി ബന്ധപ്പെട്ട് നിർണായക വഴിത്തിരിവ്. കേസിലെ ഇരയായ 35കാരിയുടെ ഭർത്താവ് അനിൽ കുമാറിനെ സംസ്ഥാന ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ഇതിനു പിന്നാലെയാണ് കേസിൽ അതിഗൗരവമുള്ള വിവരങ്ങൾ പുറത്തുവരുന്നത്.

തന്റെ ഭാര്യ മരണപ്പെടുന്നതിന് തൊട്ടുമുമ്പ് അനിൽ കുമാറിന്റെ ക്രൂരമായ മർദനത്തിന് ഇരയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് ദമ്പതികളുടെ മകനിൽ നിന്നുൾപ്പെടെയുള്ളവരുടെ മൊഴികൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. യുവതിയുടെ മരണസ്ഥലത്ത് നിന്നും കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പുകളുടെ ആധികാരികതയിലും പൊലീസ് നേരത്തെ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു.

സ്വകാര്യ സ്കൂളിലെ സഹപ്രവർത്തകനായിരുന്ന സുഹൈലിനെതിരായ ആരോപണങ്ങളായിരുന്നു ഈ കുറിപ്പിലുണ്ടായിരുന്നത്. സുഹൈലിന്റെ പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ആ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഭാര്യയ്ക്ക് സുഹൈലുമായി അടുപ്പമുണ്ടെന്ന് നേരത്തെ തന്നെ ഭർത്താവ് അനിൽ കുമാർ ആരോപണം ഉന്നയിച്ചിരുന്നു. അനിൽ കുമാർ മർദ്ദിച്ചവശയാക്കി നിർബന്ധപൂർവ്വം എഴുതിച്ചതാണ് ഈ ആത്മഹത്യാക്കുറിപ്പെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. അറസ്റ്റിലായ അനിൽ കുമാറിനെ നാളെ കൊല്ലം കോടതിയിൽ ഹാജരാക്കും.

Fashion ⏭️

Back to top button