കെ എസ് ചിത്രയ്ക്ക് പ്രഥമ ജോൺസൺ പുരസ്കാരം

കെ എസ് ചിത്ര
തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ സ്മരണയ്ക്കായി ജോൺസൺ മാസ്റ്റർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം പദ്മഭൂഷൺ ഡോ. കെ. എസ്. ചിത്രയ്ക്ക് നൽകും. 2026 ഡിസംബർ ഒൻപതിന് തൃശൂരിൽ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങിലാണ് പുരസ്കാരം സമ്മാനിക്കുന്നത്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. തൃശൂർ ബിഷപ്പ് പാലസിന് സമീപമുള്ള ഡിബിസിഎൽസി ഹാളിൽ വൈകിട്ട് 5.30-നാണ് അവാർഡ്ദാന ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. ചടങ്ങിന് ശേഷം നടക്കുന്ന “രാജഹംസമേ” എന്ന ജോൺസൺ സംഗീതസന്ധ്യയുടെ ഉദ്ഘാടനകർമ്മവും കെ. എസ്. ചിത്ര നിർവ്വഹിക്കും.
English Summary
Padma Bhushan award-winning singer K. S. Chithra will receive the inaugural Johnson Award instituted by the Johnson Master Foundation. The award, carrying ₹1 lakh, a citation and a plaque, will be presented at a ceremony in Thrissur on December 9, 2026. Chithra will also inaugurate the musical tribute concert, “Rajahamsame” Johnson Sangeetha Sandhya.
RELATED TOPICS: K S CHITHRA JOHNSON AWARD, JOHNSON MASTER FOUNDATION, KS CHITHRA AWARD 2026, JOHNSON AWARD THRISSUR, K S CHITHRA AWARD NEWS




