NEWS

വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി ഇൻഫ്ലുവൻസർ ഹൈദർ മധൂർ പിടിയിൽ

കാസർകോട്: ലഹരിമരുന്ന് കൈവശം വെച്ചതിന് സമൂഹമാധ്യമങ്ങളിലെ പ്രശസ്തനായ ഹൈദർ മധൂർ പിടിയിലായി. എംഡിഎംഎയുമായി വിദ്യാനഗർ പോലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. കഴിഞ്ഞ ദിവസം വാഹന പരിശോധന നടത്തുന്നതിനിടെ ഹൈദറിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെത്തുടർന്ന് നടത്തിയ വിശദമായ തിരച്ചിലിലാണ് 3.61 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. ഇയാളെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറച്ചുനാളുകളായി പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. വിദ്യാനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ ആരംഭിച്ചു.

Disclaimer: ഈ വാർത്തയോടൊപ്പം നൽകിയിട്ടുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @hyder.madhur.2025 എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് ശേഖരിച്ചതാണ്.

Fashion ⏭️

Back to top button