NEWS
വീണാ നായരോട് ഫോൺ വിളിക്കണം എന്ന ആവശ്യവുമായി അബിൻ; നാടകം അവസാനിപ്പിക്കാൻ നിർദ്ദേശം

പത്തനംതിട്ട: കോഴഞ്ചേരി പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട അവകാശവാദങ്ങൾക്കിടെ മുൻ മന്ത്രി വീണാ ജോർജിനെതിരെ രൂക്ഷവിമർശനവുമായി അബിൻ വർക്കി എംഎൽഎ രംഗത്ത്. പാലം പണിയാൻ തീരുമാനിക്കുകയും അതിനായി ആദ്യഘട്ടത്തിൽ തുക അനുവദിക്കുകയും ചെയ്തത് ഉമ്മൻ ചാണ്ടി സർക്കാരാണെന്ന് വ്യക്തമാക്കുന്ന ഉത്തരവ് പങ്കുവെച്ചുകൊണ്ടാണ് അബിൻ വർക്കി ഫെയ്സ്ബുക്കിലൂടെ പരിഹാസവുമായി എത്തിയത്. ഇനിയെങ്കിലും ഇത്തരം നാടകങ്ങൾ അവസാനിപ്പിക്കണമെന്നും ഫോൺ കോളുകൾ എടുക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘സത്യം നമ്മെ സ്വതന്ത്രരാക്കും, എന്നാൽ നുണ നമ്മെ വീട്ടിലിരുത്തും’ എന്ന തലക്കെട്ടോടെയാണ് എംഎൽഎ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. അബിൻ വർക്കി പുറത്തുവിട്ട ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: GO(Rt) 354/2013/PWD/tvpm dtd 13-03-2013 Rs. 200 Lakhs.




